ലോകകപ്പ് ടീമിലുള്ള ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാല അവധിയെടുത്തു
ലണ്ടന്‍: വരാനിരിക്കുന്ന ഏകദിന ലോകകപ്പ് സാധ്യതാ ടീമില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാല അവധിയെടുത്തതായി റിപ്പോര്‍ട്ട്. നോട്ടിങ്ഹാംഷെയറിനുവേണ്ടി കളിക്കുന്ന അലക്‌സ് ക്ലബ്ബില്‍ നിന്നും സ്വകാര്യ കാരണങ്ങളാലാണ് അവധി പ്രഖ്യാപിച്ചത്. താരത്തിന്റെ അസാന്നിധ്യം ക്ലബ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതാ ടീമില്‍ അലക്‌സ് ഹെയ്ല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. പാക്കിസ്ഥാനെതിരെ വരാനിരിക്കുന്ന പരമ്പരയില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലങ്കാഷെയറിനെതിരായ ഏകദിന മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് താരത്തിന്റെ സേവനം നഷ്ടമായിരുന്നു.
ഇംഗ്ലണ്ടിനായി 70 ഏകദിന മത്സരങ്ങളില്‍ അലക്‌സ് കളിച്ചിട്ടുണ്ട്. മെയ് 3ന് അയര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര ആരംഭിക്കും. ഇതിനുശേഷം പാക്കിസ്ഥാനെതിരായ ഏകദിന ടി20 പരമ്പരയും നടക്കും. ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിന്റെ അവസാന പരമ്പരയാണിത്. അതുകൊണ്ടുതന്നെ എല്ലാ കളിക്കാര്‍ക്കും പരമ്പര നിര്‍ണായകമായിരിക്കും. ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ അന്തിമ ടീമിനെ പ്രഖ്യാപിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications