Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂട്ടിനും സിബ്ലിക്കും അര്‍ധ സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന മികച്ച നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 264 റണ്‍സിന്റെ ലീഡുണ്ട്. അര്‍ധ സെഞ്ച്വറിയോടെ ഡോം സിബ്ലി (85) ക്രീസിലുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ നേടിയ 46 റണ്‍സിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി മുന്‍നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ സാക്ക് ക്രൗലി (25) പെട്ടെന്ന് മടങ്ങിയെങ്കിലും സിബ്ലി-ജോ ഡെന്‍ലി (31) കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡ് 100 കടത്തി. ഡെന്‍ലി മടങ്ങിയ ശേഷം മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ജോ റൂട്ടും (61)-സിബ്ലിയുമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറ പാകിയത്. സിബ്ലി 222 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറികള്‍ നേടിയപ്പോള്‍ റൂട്ട് 98 പന്തില്‍ ഏഴ് ബൗണ്ടറിയും സ്വന്തമാക്കി. നൈറ്റ് വാച്ച്മാന്‍ ഡൊമിനിക് ബെസ്സ് (0) അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ജെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

savsengtest

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 223 റണ്‍സില്‍ അവസാനിച്ചു. ഡീന്‍ എല്‍ഗര്‍ (88), വാന്‍ഡെര്‍ ഡൂസന്‍ (68) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ്, കറാന്‍ രണ്ടും ഡൊമിനിക് ബസ്സ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Monday, January 6, 2020, 10:12 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+