ലോകകപ്പില്‍ ആദ്യം 500 അടിക്കുക ആര്? ടീമിനെ പ്രവചിച്ച് കോലി... അത് ഇന്ത്യയല്ല, ഓസീസും
ലണ്ടന്‍: വിരാട് കോലിക്കു കീഴില്‍ കന്നി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2011ല്‍ എംഎസ് ധോണിയുടെ രണ്ടാം ലോകകപ്പുയര്‍ത്തിയ ഇന്ത്യ ഇവണ കോലിയിലൂടെ മൂന്നാം ലോകകപ്പ് സ്വപ്‌നം കാണുകയാണ്. ഇത്തവണത്തെ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയാണ് ലോക രണ്ടാം രണ്ടാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ വിജയികളായ ഓസ്‌ട്രേലിയ എന്നിവരാണ് ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു ടീമുകള്‍.
പല മുന്‍ താരങ്ങളും കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാട്ടിയത് ഇംഗ്ലണ്ടിനെയായിരുന്നു. ഇന്ത്യന്‍ നായകന്‍ കോലിക്കും ഇംഗ്ലണ്ടിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. വളരെ ശക്തരായ ടീമാണ് ഇംഗ്ലണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിലെ ക്യാപ്റ്റന്‍മാരുടെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോലി.

500 റണ്‍സ് നേടുന്ന ആദ്യ ടീം
ഈ ലോകകപ്പില്‍ 500 റണ്‍സെന്ന നാഴികക്കല്ല് ആദ്യമായി പിന്നിടുന്ന ടീം ഇംഗ്ലണ്ടായിരിക്കുമെന്ന് കോലി അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന് റണ്‍സ് വാരിക്കൂട്ടുകയെന്നത് ലഹരിയാണെന്നും ലോകകപ്പില്‍ അവര്‍ റണ്‍മഴ പെയ്യിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ തൊട്ടരികില്‍ ഇരിക്കവെയായിരുന്നു കോലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നിലവില്‍ ഏകദിനത്തിലെ ഉയര്‍ന്ന ടീം ടോട്ടല്‍ ഇംഗ്ലണ്ടിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 481 റണ്‍സ് അടിച്ചെടുത്ത് ലോക റെക്കോര്‍ഡിട്ടത്.

റണ്‍ ചേസിങ് എളുപ്പമാവില്ല
ലോകകപ്പില്‍ റണ്ണൊഴുകാനുള്ള സാധ്യത കൂടുതലാണെങ്കിലും റണ്‍ ചേസിങ് അത്ര എളുപ്പമാവില്ലെന്നു കോലി പറഞ്ഞു. ലോകകപ്പില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം 260-270 റണ്‍സ് പോലും പിന്തുടര്‍ന്നു ജയിക്കുക ദുഷ്‌കരമാക്കും. 370-380 റണ്‍സ് പിന്തുടരുന്നതിനു തുല്യമായിരിക്കും ലോകകപ്പില്‍ 260-270 റണ്‍സിന്റെ വിജയലക്ഷ്യം. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടങ്ങളിലെ മല്‍സരങ്ങളില്‍ വലിയ സ്‌കോറുകള്‍ പിറക്കാനുള്ള സാധ്യത കുറവാണ്. ആദ്യത്തെ കുറച്ച് കളികളില്‍ വലിയ സ്‌കോര്‍ കണ്ടേക്കാം. എന്നാല്‍ പിന്നീട് 250 റണ്‍സ് പോലും പ്രതിരോധിച്ചു ജയിക്കാന്‍ കഴിയും. ലോകകപ്പിന്റെ സമ്മര്‍ദ്ദമാണ് ഇതിനു കാരണമെന്നും കോലി വിശദമാക്കി.

സമ്മര്‍ദ്ദം ബാധിക്കും
ലോകകപ്പില്‍ സമ്മര്‍ദ്ദമെന്നത് മല്‍സരഫലത്തില്‍ നിര്‍ണായകമായി ബാധിക്കുന്ന ഘടകമാവുമെന്ന് കോലി അഭിപ്രായപ്പെട്ടു. നോക്കൗട്ട് റൗണ്ടില്‍ കടക്കുകയെന്ന ലക്ഷ്യം ടൂര്‍ണമെന്റിന്റെ പകുതിയോടെ തന്നെ ടീമുകളെ സമ്മര്‍ദ്ദത്തിലാക്കും. ചെറിയ സ്‌കോര്‍ പോലും അപ്പോള്‍ പിന്തുടര്‍ന്നു ജയിക്കുക വെല്ലുവിളിയായി തീരുകയും ചെയ്യും.
ടി20യെപ്പോലെ ലോകകപ്പില്‍ ഒരു ടീമും ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ തുനിയുമെന്നു കരുതുന്നില്ല. വളരെ ശ്രദ്ധിച്ചായിരിക്കും ടീമുകള്‍ ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്തുകയെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications