Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവികളെ കൂട്ടിലാക്കാന്‍ ഇംഗ്ലീഷുകാര്‍...കിവികള്‍ക്കു വേണം ഒരു ജയം!! അല്ലെങ്കില്‍...

കാര്‍ഡിഫ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചൊവ്വാഴ്ച സൂപ്പര്‍ പോരാട്ടം. കിരീട ഫേവറിറ്റുകളിലൊന്നും ആതിഥേയരുമായ ഇംഗ്ലണ്ട് ശക്തരായ ന്യൂസിലന്‍ഡുമായി കൊമ്പുകോര്‍ക്കും. വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. ഇരുടീമിന്റെയും രണ്ടാമത്തെ മല്‍സരമാണിത്. ആദ്യ കളിയില്‍ അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശിനെ തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. മറുഭാഗത്ത് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത് ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ്. ഓസ്‌ട്രേലിയക്കെതിരായ അവരുടെ ആദ്യ കളി മഴയെത്തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. അന്നു ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കിവികളുടെ അക്കൗണ്ടിലുള്ളത്.

1

ബംഗ്ലാദേശിനെതിരായ കളിക്കിടെ പരിക്കേറ്റ പേസര്‍ ക്രിസ് വോക്‌സ് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനായി കളിക്കില്ല. വോക്‌സിനു പകരം സ്റ്റീവന്‍ ഫിന്‍ ടീമിലെത്തുമെന്നാണ് സൂചന. ജാക് ബോളിനു പകരം ഡേവിഡ് വില്ലി ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിലെത്തും. മോയിന്‍ അലിക്കു പകരം ആദില്‍ റഷീദും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2

ന്യൂസിലന്‍ഡാവട്ടെ ഓസീസിനെതിരേ മികച്ച പ്രകടനമാണ് നടത്തിയത്. മഴ തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ജയം തങ്ങള്‍ക്കൊപ്പം നില്‍ക്കുമായിരുന്നെന്ന വിശ്വാസവും കിവികള്‍ക്കുണ്ട്. ഇംഗ്ലണ്ടിനെതിരേ ജയം നേടിയാല്‍ ന്യൂസിലന്‍ഡിനുമ സെമി സാധ്യതകള്‍ സജീവമാക്കാം. ന്യൂസിലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ജയിക്കുന്നവരാവും സെമിയിലെത്തുന്ന മറ്റൊരു ടീം.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

Story first published: Monday, June 5, 2017, 15:52 [IST]
Other articles published on Jun 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+