Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്, വില്യംസണ്‍ പുറത്ത്

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ടിന് മേല്‍ക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 144 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സാണെടുത്തത്. സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നേരത്തെ പുറത്തായത് തിരിച്ചടിയാണ്.

ന്യൂസിലന്‍ഡിനായി വില്യംസണ്‍(51) അര്‍ധശതകം നേടി. ജീത് റാവല്‍(19), ടോം ലതാം(8), റോസ് ടെയ്‌ലര്‍(25) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. 26 റണ്‍സോടെ ഹെന്റി നിക്കോള്‍സും 6 റണ്‍സോടെ വാള്‍ട്ടിങ്ങുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ഇനി 209 റണ്‍സ് കൂടി ആവശ്യമാണ്. ബെന്‍സ്റ്റോക്ക്‌സിന്റെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. സാം കറന്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജാക്ക് ലീഷ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി.

england

റോറി ജോസഫ് ബേണ്‍സ്(54), ജോയ് ഡെന്‍ലി(74) എന്നിവര്‍ കളിയുടെ ആദ്യദിനം ഇംഗ്ലണ്ടിനായി അര്‍ധശതകം നേടിയിരുന്നു. ബെന്‍ സ്‌റ്റോക്ക്‌സ് 91 റണ്‍സെടുത്ത് പുറത്തായി. ജോസ് ബട്‌ലറാണ്(43) മികവുകാട്ടിയ മറ്റൊരു ബാറ്റ്‌സ്മാന്‍. ഓപ്പണറായി റോറി ജോസഫിനൊപ്പമിറങ്ങിയ ഡോം സിബ്ലെ 22 റണ്‍സെടുത്ത് പുറത്തായി. അതേസമയം ക്യാപ്റ്റന്‍ ജോ റൂട്ടിന് തിളങ്ങാനായില്ല. റൂട്ട് 2 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനുവേണ്ടി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തി. നെയ്ല്‍ വാഗ്‌നര്‍ മൂന്നു വിക്കറ്റം കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ട് വിക്കറ്റും സ്വന്തമാക്കി.

Story first published: Friday, November 22, 2019, 14:57 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+