For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ നെഞ്ചുതകര്‍ന്ന് ന്യൂസിലന്റ്..... ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍

By Vaisakhan MK
1
43691

ലണ്ടന്‍: നെഞ്ചുപിളരുക എന്ന് പറഞ്ഞാല്‍ ഇനി മറ്റാരേക്കാളും നന്നായി അറിയുക ന്യൂസിലന്റിനായിരിക്കും. ലോകകപ്പ് ഫൈനലില്‍ അപ്രതീക്ഷിത ജയം നേടിയ ഇംഗ്ലണ്ട് ജേതാക്കളായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ കന്നിക്കിരീടമാണ് ഇത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു.

1

നേരത്തെ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലന്റ് ഉയര്‍ത്തിയത്. പ്രതീക്ഷ നല്‍കിയ തുടക്കത്തിന് ശേഷം ന്യൂസിലന്റ് സ്വയം പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ ഗംഭീര ബൗളിംഗും ഫീല്‍ഡിംഗും മത്സരത്തില്‍ മികച്ച് നിന്നു. മാര്‍ട്ടിന്‍ ഗുപ്ടിലും ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളിംഗിനെതിരെ പിടിച്ച് നിന്നിരുന്നു. ഒരു ഘട്ടത്തില്‍ ഗുപ്ടില്‍ ഫോം കണ്ടെത്തുമെന്നും കരുതിയിരുന്നു. പക്ഷേ നന്നായി സ്വിംഗ് ചെയ്ത പിച്ചില്‍ കിവീസിന് അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. 18 പന്തില്‍ 19 റണ്‍സെടുത്ത ഗുപ്ടിലിനെ വോക്‌സ് മടക്കി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. എന്നാല്‍ നിക്കോള്‍സും വില്യംസണും ചേര്‍ന്ന് 74 റണ്‍സ് ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു.

നിക്കോള്‍സ് അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ ടോപ് സ്‌കോററായി 77 പന്തില്‍ 55 റണ്‍സെടുത്ത താരം നാല് ബൗണ്ടറിയടിച്ചു. വില്യംസണ്‍ 30 റണ്‍സില്‍ പുറത്തായി. പിന്നീട് വന്നവരൊക്കെ കാര്യമായ പ്രകടനത്തില്‍ പരാജയപ്പെട്ടു. നിരവധി പന്തുകള്‍ പാഴാക്കിയ മധ്യനിര സ്വയം സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്തു. ടെയ്‌ലര്‍ 15 റണ്‍സെടുത്തത് 31 പന്തിലാണ്. അതേസമയം ടോം ലാഥത്തിന്റെ പ്രകടനമാണ് കിവീസിന്റെ സ്‌കോര്‍ 200 കടത്തിയത്. 56 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. നീഷാം, ഗ്രാന്‍ഡോം എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അതേസമയം ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും നന്നായി പന്തെറിഞ്ഞു. വോക്‌സ്, പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു.

മധ്യനിരയെയും മുന്‍നിരയെയും തകര്‍ത്തത് ഇവരുടെ ബൗളിംഗാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അനായാസം പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുന്ന സ്‌കോറാണിത്. അതേസമയം മറുപപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ ബൗളിംഗ് മികവില്‍ ന്യൂസിലന്റ് വരിഞ്ഞ് മുറുക്കി. ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. സ്‌റ്റോക്‌സ് 84 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായി. ബട്‌ലര്‍ 59 റണ്‍സെടുത്തു. ഇംഗ്ലണ്ട് 241 റണ്‍സില്‍ പുറത്തായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ഇവിടെ 15 റണ്‍സടിച്ചതോടെ ഇംഗ്ലണ്ട് മത്സരം ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കിവീസും ഈ സ്‌കോറില്‍ ഒതുങ്ങിയതോടെ മത്സരം ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യന്‍മാരാകുകയായിരുന്നു.

Jul 15, 2019, 12:06 am IST

ന്യൂസിലന്റിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ മുന്‍തൂക്കത്തിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്

Jul 14, 2019, 11:48 pm IST

സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റിന് ജയിക്കാന്‍ 16 റണ്‍സ്

Jul 14, 2019, 11:37 pm IST

ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ട് ന്യൂസിലന്റ് പോരാട്ടം സൂപ്പര്‍ ഓവറിലേക്ക്. രണ്ട് ടീമുകളുടെയും പോരാട്ടം 241 റണ്‍സില്‍ അവസാനിച്ചു

Jul 14, 2019, 11:06 pm IST

ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടം. ക്രിസ് വോക്‌സ് പുറത്ത്. വിജയിക്കാന്‍ 23 പന്തില്‍ 39 റണ്‍സ്‌

Jul 14, 2019, 10:51 pm IST

ബെന്‍ സ്‌റ്റോക്‌സിനും അര്‍ധ സെഞ്ച്വറി.

Jul 14, 2019, 10:50 pm IST

ബട്‌ലര്‍ക്ക് അര്‍ധ സെഞ്ച്വറി. സ്‌കോര്‍ 187

Jul 14, 2019, 10:35 pm IST

ഇംഗ്ലണ്ടിന് 10 ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 72 റണ്‍സ്. സ്‌കോര്‍ നാലിന് 170

Jul 14, 2019, 9:29 pm IST

ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. മോര്‍ഗന്‍ പുറത്ത്. സ്‌കോര്‍ 91

Jul 14, 2019, 9:03 pm IST

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. ബെയര്‍‌സ്റ്റോ പുറത്ത്. സ്‌കോര്‍ 71

Jul 14, 2019, 8:48 pm IST

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം. ജോ റൂട്ടിനെ ഗ്രാന്‍ഡോം മടക്കി. സ്‌കോര്‍ 59

Jul 14, 2019, 8:42 pm IST

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 50 കടന്നു

Jul 14, 2019, 8:08 pm IST

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. ജേസന്‍ റോയ് പുറത്ത്. സ്‌കോര്‍ 28

Jul 14, 2019, 7:17 pm IST

ന്യൂസിലന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: ന്യൂസിലന്റ് 50 ഓവറില്‍ എട്ടിന് 241

Jul 14, 2019, 6:40 pm IST

ന്യൂസിലന്റ് സ്‌കോര്‍ 200 കടന്നു

Jul 14, 2019, 6:22 pm IST

ന്യൂസിലന്റിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. നീഷാമിനെ പ്ലങ്കറ്റ് മടക്കി. 40 ഓവറില്‍ 179

Jul 14, 2019, 5:50 pm IST

ന്യൂസിലന്റിന് നാല് വിക്കറ്റുകള്‍ നഷ്ടമായി ടെയ്‌ലറെ മാര്‍ക്ക് വുഡ് മടക്കി

Jul 14, 2019, 5:19 pm IST

ന്യൂസിലന്‍ഡിന് മൂന്നാം വിക്കറ്റ് നഷ്ടം. നിക്കോള്‍സ് പുറത്ത്‌

Jul 14, 2019, 5:19 pm IST

നിക്കോള്‍സിന് അര്‍ധ സെഞ്ച്വറി

Jul 14, 2019, 5:01 pm IST

ന്യൂസിലന്റിന് രണ്ടാം വിക്കറ്റ് നഷ്ടം. കെയ്ന്‍ വില്യംസണെ പ്ലങ്കറ്റ് മടക്കി. സ്‌കോര്‍ 103

Jul 14, 2019, 4:59 pm IST

22ാം ഓവറില്‍ ന്യൂസിലന്റിന്റെ സ്‌കോര്‍ 100 കടന്നു.

Jul 14, 2019, 4:21 pm IST

ന്യൂസിലന്റ് സ്‌കോര്‍ 14ാം ഓവറില്‍ 50 പിന്നിട്ടു

Jul 14, 2019, 4:02 pm IST

ന്യൂസിലന്റ് പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തു

Jul 14, 2019, 3:56 pm IST

ന്യൂസിലന്റിന് ആദ്യ വിക്കറ്റ് നഷ്ടം. മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്ത്. സ്‌കോര്‍ 30

Jul 14, 2019, 2:49 pm IST

ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്റിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു

Story first published: Monday, July 15, 2019, 1:06 [IST]
Other articles published on Jul 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+