Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് സ്‌റ്റോക്ക്... വോക്‌സുണ്ടാവുമ്പോള്‍; നോട്ടിങ്ഹാമിലും ഇന്ത്യക്ക് പ്രതീക്ഷ വേണ്ട

നോട്ടിങ്ഹാം: മൂന്നാം ടെസ്റ്റിലൂടെ ഇന്ത്യക്കെതിരായ പരമ്പര നേട്ടം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഒന്നാം ടെസ്റ്റിലെ പോരായ്മ്മകള്‍ കൂടി പരിഹരിച്ച ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യക്ക് നല്‍കിയത്.

2014ലെ തോല്‍വിക്ക് ലോര്‍ഡ്‌സില്‍ വച്ച് തന്നെ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ മധുര പ്രതികാരം വീട്ടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ തിരിച്ചടിയില്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയാണ് വഴങ്ങിയത്.

ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളുണ്ടാവില്ല

ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളുണ്ടാവില്ല

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിലെ അതേ ടീമിനെ തന്നെയാണ് നോട്ടിങ്ഹാമില്‍ ഈ മാസം 18 ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ഇറക്കുക. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ രണ്ടാം ടെസ്റ്റ് നഷ്ടമായ ബെന്‍ സ്‌റ്റോക്‌സിന് മൂന്നാം ടെസ്റ്റിലും കളിക്കാനാവില്ലെന്നാണ് റിപോര്‍ട്ട്.

ആദ്യ രണ്ട് ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന മോയിന്‍ അലിയെയും പുതുമുഖ താരം ജാമി പോര്‍ട്ടറിനെയും മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് 13 അംഗ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

തിരിച്ചുവരവ് ഗംഭീരമാക്കി വോക്‌സ്

തിരിച്ചുവരവ് ഗംഭീരമാക്കി വോക്‌സ്

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനു വേണ്ടി കാഴ്ചവച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ വോക്‌സ് ഇംഗ്ലീഷ് പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്.

സ്റ്റോക്‌സിന്റെ അഭാവം എങ്ങനെ മറികടക്കുമെന്ന് ആലോചിച്ച ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന പ്രകടനമാണ് വോക്‌സ് കാഴ്ചവച്ചത്. പുറത്താവാതെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വോക്‌സ് രണ്ടിന്നിങ്‌സില്‍ നിന്നായി ഇന്ത്യയുടെ നാല് വിക്കറ്റുകളും വീഴ്ത്തി. സ്‌റ്റോക്‌സായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഇംഗ്ലണ്ടിന്റെ 13 അംഗ ടീം ഇങ്ങനെ

ഇംഗ്ലണ്ടിന്റെ 13 അംഗ ടീം ഇങ്ങനെ

ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോവ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലെസ്റ്റര്‍ കുക്ക്, സാം ക്യുറാന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഓലി പോപ്പ്, ജാമി പോര്‍ട്ടര്‍, ആദില്‍ റാഷിദ്, ക്രിസ് വോക്‌സ്.

നോട്ടിങ്ഹാമില്‍ ലക്ഷ്യം പരമ്പര നേട്ടം

നോട്ടിങ്ഹാമില്‍ ലക്ഷ്യം പരമ്പര നേട്ടം

ആദ്യ രണ്ട് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ലക്ഷ്യംവയ്ക്കുന്നത് പരമ്പര നേട്ടമാണ്. ഈ മാസം 18നാണ് ഇന്ത്യക്ക് നിര്‍ണായകമായ നോ്്ട്ടിങ്ഹാം ടെസ്റ്റ് അരങ്ങേറുന്നത്.

പരമ്പരയിലെ നാലാം ടെസ്റ്റ് ആഗസത് 30ന് സൗതാംപ്റ്റണിലും അവസാന ടെസ്റ്റ് സെപ്തംബര്‍ ഏഴിന് ലണ്ടനിലും നടക്കും.

Story first published: Tuesday, August 14, 2018, 18:26 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+