Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ആ മാന്ത്രിക സ്‌കോര്‍ ഇതുവരെ പിറന്നില്ല....പ്രവചനം തെറ്റി, ചാന്‍സുള്ളത് ഇവര്‍ക്ക് മാത്രം

ലണ്ടന്‍: ലോകകപ്പ് പാതി പിന്നിട്ട് കഴിഞ്ഞു. ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞ പ്രവചനങ്ങളൊക്കെ തീര്‍ത്തും തെറ്റിയിരിക്കുകയാണ്. ഏറ്റവും വലിയ പ്രവചനം ഇത്തവണ 500 റണ്‍സ് എന്ന റെക്കോര്‍ഡ് സ്‌കോര്‍ വരുമെന്നാണ്. എന്നാല്‍ ഇതുവരെ അതാരും നേടിയിട്ടില്ല. 400 റണ്‍സ് പോലും പിറന്നിട്ടില്ല എന്നതാണ് വാസ്തവം. 500 റണ്‍സ് നേടുന്ന ആദ്യ ടീം ഇംഗ്ലണ്ടാവുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പറഞ്ഞത്. വെടിക്കെട്ട് ബാറ്റിംഗ് നിര കണ്ടിട്ടാണ് കോലി അങ്ങനെ പറഞ്ഞതെങ്കിലും ഇതുവരെ ആ സ്‌കോര്‍ ഇംഗ്ലണ്ടിന് നേടാനായിട്ടില്ല. ഇനി നേടാന്‍ ചാന്‍സുള്ളതും ഇംഗ്ലണ്ടിനാണ്.

1

മറ്റൊരു പ്രവചനം സ്വിംഗ് ബൗളിംഗ് ഇംഗ്ലണ്ടില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു. എന്നാല്‍ സ്വിംഗ് ബൗളിംഗ് അത്ര വലിയ ഇംപാക്റ്റ് ഉണ്ടാക്കിയിട്ടില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ പിറന്ന ഉയര്‍ന്ന സ്‌കോര്‍ 397 റണ്‍സാണ്. ഇംഗ്ലണ്ടാണ് ആ സ്‌കോര്‍ നേടിയതെന്നത് വേറൊരു കാര്യം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ശരാശരി റണ്‍സ് 44.36 റണ്‍സാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ ഇത് വളരെ ചെറിയ നിരക്കാണ്. എന്നാല്‍ 1975ല്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷമുള്ള ഏറ്റവും മികച്ച റണ്‍നിരക്കാണ് ഇത്. പേസര്‍മാര്‍ ഇതുവരെ വലിയ നേട്ടമുണ്ടാക്കിയിട്ടില്ലെങ്കിലും വിക്കറ്റ് വേട്ടക്കാരില്‍ അവര്‍ തന്നെയാണ് മുന്നില്‍.

ഇംഗ്ലണ്ടില്‍ ബാറ്റിംഗ് നിരകളുടെ പ്രകടന മികച്ചത് തന്നെയാണ്. 300ന് മുകളില്‍ നിരവധി തവണ സ്‌കോര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സെഞ്ച്വറികളും ധാരാളം പിറന്നിട്ടുണ്ട്. എന്നാല്‍ പേസ് ബൗളര്‍മാര്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മോശം പ്രകടനമാണ് നടത്തുന്നത്. മികച്ച സ്വിംഗും പേസര്‍മാര്‍ക്ക് അവകാശപ്പെടാനില്ല. സ്വിംഗ് നിരക്ക് 2007, 2015 ലോകകപ്പിനെ അപേക്ഷിച്ച് വളരെ പിന്നിലാണ്. 2011ലെ ലോകകപ്പില്‍ സ്പിന്നര്‍മാരാണ് കൂടുതല്‍ നേട്ടം കൊയ്തത്. ഇത്തവണ അനുകൂല അന്തരീക്ഷമുണ്ടായിട്ടും സ്വിംഗ് ബൗളിംഗിന് കാര്യമായ നേട്ടം അവകാശപ്പെടാനില്ല.

ടീമുകളുടെ പ്രകടനം നോക്കുമ്പോള്‍ എല്ലാ ക്യാപ്റ്റന്‍മാരും ഒരേ രീതിയാണ് ലോകകപ്പില്‍ പിന്തുടരുന്നത്. ടോസ് നേടിയാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുന്നതാണ് ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ കണ്ടത്. ഏഴില്‍ ആറ് ക്യാപ്റ്റന്‍മാരും ഇതാണ് പിന്തുടര്‍ന്നത്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്. എന്നാല്‍ ടൂര്‍ണമെന്റ് നാലാം ആഴ്ച്ചയിലേക്ക് കടക്കുമ്പോള്‍ ക്യാപ്റ്റന്‍മാര്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തതിന് പാകിസ്താന്‍ ക്യാപ്റ്റന്‍ വിമര്‍ശനം നേരിടുകയും ചെയ്തു. ന്യൂസിലന്റും ദക്ഷിണാഫ്രിക്കയും മാത്രമാണ് ചേസ് ചെയ്ത് വിജയിച്ച ടീമുകള്‍.

Story first published: Tuesday, June 25, 2019, 20:41 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+