ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ജയിക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. മോയിന്‍ അലിയുടെയും വാലറ്റനിരയുടെയും തകര്‍പ്പന്‍ ബാറ്റിങ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു.
രണ്ടാംദിനം ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്‌സ് 477 റണ്‍സില്‍ അവസാനിപ്പിച്ചു. മോയിന്‍ അലിയുടെ (146) സെഞ്ച്വറിക്കു പിറകെ ജോ റൂട്ട് (88), ലിയാം ഡോസന്‍ (66), ആദില്‍ റഷീദ് (60) എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ടിനു കരുത്തേകി.

എട്ടാം വിക്കറ്റില്‍ ഡോസന്‍-റഷീദ് ജോടി 108 റണ്‍സാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റെടുത്തു. ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, എന്നിവര്‍ക്കു രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നാലിന് 284 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്.
കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെടുത്തു. ലോകേഷ് രാഹുല്‍ (30*), പാര്‍ഥിവ് പട്ടേല്‍ (28*) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്ക് 417 റണ്‍സ് കൂടി വേണം.