For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോഡ് പെരുമഴയില്‍ നാണംകെട്ട് ഓസീസ്; ഇംഗ്ലണ്ടിനെതിരേ ഹാട്രിക്ക് തോല്‍വി, പരമ്പരയും കൈവിട്ടു

നോട്ടിങ്ഹാം: ക്രിക്കറ്റിലെ മുടിചൂടാ മന്നന്‍മാരായ ആസ്‌ത്രേലിയക്ക് ഇത് തിരിച്ചടിയുടെ നാളുകളാണ്. പന്ത് ചുരണ്ടല്‍ വിവാദവും ക്യാപ്റ്റന്‍മാരുടെ വിലക്കും പരിശീലകന്റെ രാജിയും ഏകദിന ക്രിക്കറ്റിലെ 34 വര്‍ഷത്തെ ഏറ്റവും മോശം റാങ്കിങും തുടര്‍ തോല്‍വിയുമായി നാണക്കേടിന്റെ അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ടീം. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസീസിന് വീണ്ടും തിരിച്ചടിയേറ്റത്.

england

നിര്‍ണായക മല്‍സരത്തില്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്‌കോര്‍ അടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കളംവാണ മല്‍സരത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 481 റണ്‍സാണ് ആതിഥേയര്‍ വാരികൂട്ടിയത്. മറുപടിയില്‍ 37 ഓവറില്‍ 239 റണ്‍സിന് കംഗാരുപ്പട കൂടാരം കയറുകയും ചെയ്തു. ഇതോടെ 242 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. ഏകദിനത്തില്‍ ഓസീസിന്റെ ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. എന്നാല്‍, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിജയമാണ് ഓസീസിനെതിരേ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ പിറന്നത്. ട്രാവിസ് ഹെഡ് (51), മാര്‍കസ് സ്‌റ്റോയ്‌നിസ് (44) എന്നിവര്‍ക്കു മാത്രമാണ് ഓസീസ് ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റാഷിദ് നാലും മോയിന്‍ അലി മൂന്നും ഡേവിഡ് വില്ലെ രണ്ടും വിക്കറ്റ് വീഴ്ത്തി ബൗളിങ് നിരയില്‍ മികവ് കാണിച്ചു. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 3-0ന്റെ അപരാജിത ലീഡ് നേടി. പരമ്പരയിലെ നാലാം ഏകദിനം വ്യാഴാഴ്ച അരങ്ങേറും.

osis

നേരത്തെ, ഓപണര്‍ ജോണി ബെയര്‍സ്‌റ്റോവിന്റേയും (139) അലെക്‌സ് ഹെയ്ല്‍സിന്റേയും (147) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിലെ റെക്കോഡ് സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ തന്നെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. പാകിസ്താനെതിരേ 2016ല്‍ ഇതേ വേദിയില്‍ വച്ച് ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 444 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് 400ന് മുകളില്‍ സ്‌കോര്‍ നേടുന്നത്. 2015ല്‍ ബെര്‍മിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരേ ഒമ്പത് വിക്കറ്റിന് 408 റണ്‍സ് നേടാന്‍ ഇംഗ്ലണ്ടിനായിരുന്നു.

92 പന്തില്‍ 16 ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചാണ് ഹെയ്ല്‍സ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. ഇത്ര തന്നെ പന്തില്‍ 15 ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് ബെയര്‍‌സ്റ്റോവ് അടിച്ചുകൂട്ടിയത്. കൂടാതെ ഓപ്പണര്‍ ജേസന്‍ റോയിയും (82) ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും (67) ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ തിളങ്ങി. 61 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് റോയിയുടെ ഇന്നിങ്‌സെങ്കില്‍ 30 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്.

ഓസീസ് ബൗളിങ് നിരയില്‍ ആന്‍ഡ്രു ടൈയും അവോന്‍ റിച്ചാര്‍ഡ്‌സനും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ പ്രഹരം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത്. ടൈ ഒമ്പത് ഓവറില്‍ 100 റണ്‍സും റിച്ചാര്‍ഡ്‌സന്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 92 റണ്‍സും സ്‌റ്റോയ്‌നിസ് എട്ട് ഓവറില്‍ 85 റണ്‍സും വിട്ടുകൊടുത്തു. അലെക്‌സ് ഹെയ്ല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, June 20, 2018, 11:42 [IST]
Other articles published on Jun 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+