ഇംഗ്ലണ്ട് ലോകകപ്പിന് പുറത്ത്, ഇന്ത്യയ്ക്ക് ലോട്ടറി?
അഡലെയ്ഡ്: എ ഗ്രൂപ്പില്‍ നിന്നും ഇംഗ്ലണ്ട് പുറത്തായാല്‍ ബി ഗ്രൂപ്പില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് ലോട്ടറിയോ. അതേ. ഇംഗ്ലണ്ടിനെ തോല്‍പിച്ച് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ കടന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമായിരിക്കുന്നത്. നിലവില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് ഇന്ത്യ. ഈ നില തുടര്‍ന്നാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യ നേരിടേണ്ടി വരിക എ ഗ്രൂപ്പില്‍ നാലാമതായി ക്വാര്‍ട്ടറില്‍ എത്തുന്ന ടീമിനെ.
ഇപ്പോള്‍ മൂന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി കൂടി കഴിയുമ്പോള്‍ ബംഗ്ലാദേശ് നാലാമതാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിനും നാലാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും ഓരോ കളികള്‍ ബാക്കിയുണ്ട്. ന്യൂസിലന്‍ഡിനോട് ബംഗ്ലാദേശ് തോല്‍ക്കുകയും സ്‌കോട്‌ലന്‍ഡിനോട് ശ്രീലങ്ക ജയിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഈസിയായി സെമി വരെ എത്താം. നിലവിലെ ഫോമില്‍ ഇതാണ് നടക്കാന്‍ സാധ്യതയും.

മഹ്മദുള്ള
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്റെ കന്നി സെഞ്ചുറി മഹ്മദുള്ളയാണ് ഇവരില്‍ ഒന്നാമന്‍. 138 പന്തില്‍ 7 ഫോറും 2 സിക്‌സും പറത്തിയ മഹ്മദുള്ള തന്നെ കളിയിലെ കേമനും.

പീഡനമോ അതൊക്കെ പഴയ കഥ
മോഡലിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ റുബല്‍ ഹുസൈനാണ് ബൗളിംഗില്‍ ബംഗ്ലാദേശിന് ഹീറോ ആയത്. റൂബല്‍ 4 വിക്കറ്റ് വീഴ്ത്തി

മുഷ്ഫിക്കറും കലക്കി
79 പന്തില്‍ 89 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീമാണ് ബംഗ്ലാ ഇന്നിഗ്‌സിനെ ഒരു വിജയ ടോട്ടലാക്കി മാറ്റിയത്.

ക്യാപ്റ്റനും തിളങ്ങി
ബാറ്റിംഗില് തിളങ്ങാനായില്ലെങ്കിലും പത്തോവറില്‍ 48 റണ്‍സ് മാത്രം വഴങ്ങിയ ഓള്‍റൗണ്ടര്‍ മുര്‍ത്താസ രണ്ട് വിക്കറ്റോടെ വിജയത്തില്‍ പങ്കാളിയായി.

ബെല്ലടിച്ചിട്ടും പാളി
തുടക്കത്തില്‍ ഇയാന്‍ ബെല്ലിന്റെ അര്‍ധസെഞ്ചുറി ഉണ്ടായിട്ടും ഇംഗ്ലണ്ടിന് വിജയത്തിലെത്താനായില്ല

മിസ്റ്റര്‍ ബട്‌ലര്‍ ഒറ്റയ്ക്ക്
അവസാന ഓവറുകളില്‍ ബട്‌ലര്‍ വിജയത്തിന് വേണ്ടി ശ്രമിച്ചെങ്കിലും വോക്‌സിന് മാത്രമേ പിന്തുണ കൊടുക്കാനായുള്ളൂ. ഇതാകട്ടെ വിജയത്തില്‍ എത്തിയതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications