Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ഏകദിനം: ഇംഗ്ലണ്ടിന് മുന്നില്‍ 213 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അയര്‍ലന്‍ഡ്

1
46769

സതാംപ്റ്റണ്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 213 റണ്‍സ്. ടോസിന്റെ ആധിപത്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണെടുത്തത്. അയര്‍ലന്‍ഡ് ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ കുര്‍ട്ടിസ് കാംഫറിന്റെ (68) അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. 87 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു കാംഫറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം.

engvsire

ഹാരി ടെക്ടര്‍ (28),സിമി സിങ് (25),ആന്‍ഡി മാക്ബ്രിന്‍(24) എന്നിവരാണ് അയര്‍ലന്‍ഡിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പോള്‍ സ്റ്റിര്‍ലിങ് (12),ഗാരത് ഡിലേനി (0),ആന്‍ഡി ബാല്‍ബിര്‍ണി(15),കെവിന്‍ ഒബ്രിയാന്‍ (3) എന്നിവര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ക്രയ്ഗ് യങ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ് 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാഖിബ് മഹ്മൂദ്,ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെയിംസ് വിന്‍സിയും അരങ്ങേറ്റ താരം റീസി ടോപ്ലിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും.

ആദ്യ മത്സരത്തിലും ബാറ്റിങ് നിരയുടെ വന്‍ തകര്‍ച്ചയാണ് അയര്‍ലന്‍ഡിന് തിരിച്ചടിയായത്. അതിനാല്‍ത്തന്നെ ഈ പിഴവ് നികത്താനാണ് സന്ദര്‍ശകരായ അയര്‍ലന്‍ഡ് ശ്രമിച്ചതെങ്കിലും ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനിക്കാനായില്ല. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനുള്ള സൂപ്പര്‍ ലീഗിന്റെ ഭാഗമായ മത്സരം കൂടിയാണിത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് നേരിട്ട് ലോകകപ്പ് ലഭിക്കുമെങ്കിലും അയര്‍ലന്‍ഡിന് സൂപ്പര്‍ ലീഗില്‍ ആദ്യ എട്ടിനുള്ളില്‍ എത്തിയാല്‍ മാത്രമെ നേരിട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കൂ.

ആദ്യ മത്സരത്തില്‍ ബൗളിങ് നിര മികവുകാട്ടിയിരുന്നെങ്കിലും ഇംഗ്ലണ്ട് ബാറ്റിങ് മുന്‍ നിര നിരാശപ്പെടുത്തിയിരുന്നു. ജേസണ്‍ റോയി (24),ജോണി ബെയര്‍സ്‌റ്റോ (2),ജെയിംസ് വിന്‍സി (25),ടോം ബാന്റന്‍ (11) എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. മധ്യനിരയിലെ സാം ബില്ലിങ്‌സ്,ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. പേസ് ബൗളിങ് നിരയില്‍ ഡേവിഡ് വില്ലിയാണ് കരുത്ത്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി കളിയിലെ താരമായത് വില്ലിയായിരുന്നു.

ടോം കുറാന്‍,സാഖിബ് മഹ്മൂദ്,ആദില്‍ റഷീദ്,മോയിന്‍ അലി എന്നിവരാവും ബൗളിങ്ങില്‍ കരുത്തുപകരുക. വെസ്റ്റ് ഇന്‍ഡീസ് പരമ്പ കളിച്ച സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. അടുത്ത മാസം പാകിസ്താനെതിരേ ടെസ്റ്റ്,ഏകദിനങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.
ഇതുവരെ 10 തവണ നേരിട്ട് ഏറ്റമുട്ടിയപ്പോള്‍ ഒമ്പത് തവണയും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയാണ് ടൂര്‍ണമെന്റ് മുന്നോട്ടുപോകുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഏകദിന പരമ്പരയാണിത്.

Story first published: Saturday, August 1, 2020, 22:12 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+