വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഏകദിനം:ബൗളര്‍മാര്‍ തിളങ്ങി,അയര്‍ലന്‍ഡിനെതിരേ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം

1
46768

സതാംപ്റ്റണ്‍:കൊറോണയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആറ് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 44.5 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 27.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നെങ്കിലും സാം ബില്ലിങ്‌സിന്റെയും (67*) ഇയാന്‍ മോര്‍ഗന്റെയും (36*) പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്.

ജേസണ്‍ റോയി (24),ജോണി ബെയര്‍സ്‌റ്റോ (2),ജെയിംസ് വിന്‍സി (25),ടോം ബാന്റന്‍ (11) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അയര്‍ലന്‍ഡിനുവേണ്ടി ക്രയ്ഗ് യങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡി മാക്ബ്രിന്‍,കുര്‍ട്ടിസ് കാംഫെര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിയാണ് കളിയിലെ താരം.

engvsire

നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. 8.4 ഓവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് വിട്ടുകൊടുത്താണ് വില്ലിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. സാഖിബ് മഹ്മൂദ് രണ്ട് വിക്കറ്റും ആദില്‍ റഷീദ്,ടോം കറാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ ക്യുര്‍ട്ടിസ് കാംഫെറിനും (59*) ആന്‍ഡി മാക്ബ്രൈനും (40) മാത്രമാണ് അയര്‍ലന്‍ഡിനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഗാരത് ഡിലാനി (22),കെവിന്‍ ഒബ്രിയാന്‍ (22) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ആറ് അയര്‍ലന്‍ഡ് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി.

2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാനുള്ള ഏകദിന സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരംകൂടിയാണിത്. അതിനാല്‍ത്തന്നെ തോല്‍വി അയര്‍ലന്‍ഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിന് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കുമെങ്കിലും ലോകകപ്പ് യോഗ്യത നേടാന്‍ അയര്‍ലന്‍ഡിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. അഞ്ച് ടീമുകളുമായുള്ള പോരാട്ടത്തിനൊടുവില്‍ മാത്രമെ അയര്‍ലന്‍ഡിന് ലോകകപ്പ് യോഗ്യത നേടിയെടുക്കാനാവൂ.

ഇംഗ്ലണ്ട് ടീം- ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍) ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ടോം ബാന്റണ്‍, സാം ബില്ലിങ്സ്, ആദില്‍ റഷീദ്, മൊയീന്‍ അലി, ടോം കറന്‍, ഡേവിഡ് വില്ലി, സാഖിബ് മഹ്മൂദ.്

അയര്‍ലന്‍ഡ് ടീം- പോള്‍ സ്റ്റിര്‍ലിങ്,ഗാരത് ഡിലേനി,ആന്‍ഡി ബാല്‍ബ്രിനി (ക്യാപ്റ്റന്‍),ഹാരി ടെക്ടര്‍,കെവിന്‍ ഒബ്രയിന്‍,ലോര്‍ക്കാന്‍ ടുക്കര്‍,സിമി സിങ്,കുര്‍ട്ടിസ് കാംഫെര്‍,ആന്‍ഡി മക്ബ്രിന്‍,ബാര്‍ലി മക്കാര്‍ത്തി,ക്രയ്ഗ് യങ്.

Story first published: Friday, July 31, 2020, 8:05 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X