വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കാദഹനത്തിന് ഇംഗ്ലണ്ട് റെഡി... ഏകദിന ടീമിനെ പ്രഖ്യാപിച്ചു, പുതുമുഖ പേസര്‍ ടീമില്‍

ഒള്ളി സ്‌റ്റോണാണ് ടീമിലെ പുതുമുഖം

By Manu D

ലണ്ടന്‍: ഏഷ്യാ കപ്പിന്റെ ആദ്യറൗണ്ടില്‍ നാണംകെട്ട് മടങ്ങേണ്ടിവന്ന ശ്രീലങ്കയുടെ പതനം മുതലെടുക്കാന്‍ ഇംഗ്ലണ്ട് ഒരുങ്ങി. ലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരേ നാട്ടില്‍ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കൈക്കലാക്കിയ ശേഷമാണ് ഇംഗ്ലണ്ട് ലങ്കയുമായി കൊമ്പുകോര്‍ക്കുന്നത്.

1

സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, വെടിക്കെട്ട് താരം അലെക്‌സ് ഹെയ്ല്‍സ് എന്നിവരുള്‍പ്പെടെ ശക്തമായ ടീമിനൊയാണ് ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ട് തിരഞ്ഞെടുത്തത്. പേസര്‍ ഒള്ളി സ്റ്റോണാണ് ടീമിലെ ഏക പുതുമുഖം. വിവാഹത്തെ തുടര്‍ന്നു പരമ്പരയിലെ ആദ്യ മൂന്നു കളികളിലും പേസര്‍ ലിയാം പ്ലങ്കെറ്റ് ഇംഗ്ലണ്ടിനായി കളിക്കില്ല. ഇതു കൂടി കണക്കിലെടുത്താണ് 24 കാരനായ സ്റ്റോണിനെ ടീമിലെടുത്തത്.

ഏഷ്യാ കപ്പ്: പാക് പടയെ എറിഞ്ഞൊതുക്കി, ഇന്ത്യന്‍ ലക്ഷ്യം 163 റണ്‍സ്... പേസര്‍മാര്‍ കസറിഏഷ്യാ കപ്പ്: പാക് പടയെ എറിഞ്ഞൊതുക്കി, ഇന്ത്യന്‍ ലക്ഷ്യം 163 റണ്‍സ്... പേസര്‍മാര്‍ കസറി

സലായുടെ ഈജിപ്തുമായി മുട്ടാന്‍ അര്‍ജന്റീനയില്ല... കളി ഉപേക്ഷിച്ചു, പകരം ചെറു ടീംസലായുടെ ഈജിപ്തുമായി മുട്ടാന്‍ അര്‍ജന്റീനയില്ല... കളി ഉപേക്ഷിച്ചു, പകരം ചെറു ടീം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ സാം കറെനെ ഏകദിന ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇംഗ്ലണ്ടിനായി ഒരു ഏകദിനത്തില്‍ മാത്രമേ കറെന്‍ കളിച്ചിട്ടുള്ളൂ. ഒക്‌ബോര്‍ 10നു ദാംബുള്ളയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ഏകദിനം.

ഇംഗ്ലണ്ട് ടീം
ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, സാം കറെന്‍, ടോം കറെന്‍, ലിയാം ഡോസെന്‍, അലെക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ഒള്ളി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Wednesday, September 19, 2018, 21:00 [IST]
Other articles published on Sep 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X