For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഏകദിനത്തില്‍ തട്ടകത്തില്‍ ഇംഗ്ലണ്ട് വീഴ്ത്താനാവില്ല', ത്രീ ലയണ്‍സിനെ തകര്‍ക്കാന്‍ പറ്റിയ ലോക 11 ഇതാ

ലണ്ടന്‍: നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഈ ഫോര്‍മാറ്റില്‍ സമീപകാലത്തായി മികച്ച റെക്കോഡാണ് കാത്ത്‌സൂക്ഷിക്കുന്നത്. നാട്ടില്‍ അവസാനമായി കളിച്ച 30 ഏകദിനത്തില്‍ 21ലും ജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. തട്ടകത്തിലെ സാഹചര്യത്തില്‍ നിലവിലെ ഏത് എതിരാളികളെയും വീഴ്ത്താനുള്ള താരമികവ് ഇന്ന് ഇംഗ്ലണ്ടിനുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള മികച്ച ലോക 11 നോക്കാം. (താരങ്ങളുടെ കളിക്കണക്കുകള്‍ 2016ന് ശേഷമുള്ളതാണ് പരിഗണിച്ചിരിക്കുന്നത്).

രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്

രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായ രോഹിത് ശര്‍മയും-ക്വിന്റന്‍ ഡീകോക്കുമാണ് ഈ ടീമിന്റെയും ഓപ്പണര്‍മാര്‍. രോഹിത് 84 മത്സരത്തില്‍ നിന്ന് 63.53 ശരാശരിയില്‍ 4638 റണ്‍സാണെടുത്തത്. ഇതില്‍ 21സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കന്‍ താരം ഡീകോക്ക് ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. 71 മത്സരത്തില്‍ നിന്ന് 48.38 ശരാശരിയില്‍ 3242 റണ്‍സാണ് ഡീകോക്ക് നേടിയത്. ഏഴ് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

വിരാട് കോലി, ബാബര്‍ അസാം, കെ എല്‍ രാഹുല്‍

വിരാട് കോലി, ബാബര്‍ അസാം, കെ എല്‍ രാഹുല്‍

ടീമിന്റെ നായകന്‍ വിരാട് കോലിയാണ്. 88 മത്സരത്തില്‍ നിന്ന് 75.18 ശരാശരിയില്‍ 5338 റണ്‍സാണ് കോലി നേടിയത്. 20 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസാമാണ് നാലാം നമ്പര്‍ താരം. 73 മത്സരത്തില്‍ നിന്ന് 58.65 ശരാശരിയില്‍ 3578 റണ്‍സാണ് ബാബര്‍ നേടിയത്. 13 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ബാബര്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ കെ എല്‍ രാഹുലാണ് അഞ്ചാമന്‍. 38 മത്സരത്തില്‍ നിന്ന് 48.67 ശരാശരിയില്‍ 1509 റണ്‍സാണ് രാഹുല്‍ നേടിയത്. അഞ്ച് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും രാഹുലിന്റെ പേരിലുണ്ട്.

ഗ്ലെന്‍ മാക്‌സ്‌വെല്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്

ഗ്ലെന്‍ മാക്‌സ്‌വെല്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്

ആറാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ്. 61 മത്സരത്തില്‍ നിന്ന് 33.9 ശരാശരിയില്‍ 1695 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഒരു സെഞ്ച്വറിയും 9 വിക്കറ്റും മാക്‌സിയുടെ പേരിലുണ്ട്. ഏഴാം നമ്പറില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 47 മത്സരത്തില്‍ നിന്ന് 44 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇക്കോണി 5.9,മികച്ച പ്രകടനം 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്. എട്ടാമന്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. 50 മത്സരത്തില്‍ നിന്ന് 94 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. 26 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഷഹിന്‍ ഷാ അഫ്രീദി, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ

ഷഹിന്‍ ഷാ അഫ്രീദി, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ

പാകിസ്താന്‍ യുവ പേസര്‍ ഷഹിന്‍ ഷാ അഫ്രീദി 25 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 51 വിക്കറ്റാണ്. ഇക്കോണമി 5.47. മികച്ച പ്രകടനം 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. റാഷിദ് ഖാന്‍ 70 മത്സരങ്ങളില്‍ നിന്ന് 135 വിക്കറ്റാണ് നേടിയത്. മികച്ച പ്രകടനം 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. 11ാമന്‍ ജസ്പ്രീത് ബുംറയാണ്. 67 മത്സരത്തില്‍ നിന്ന് 108 വിക്കറ്റാണ് അദ്ദേഹം നേടിയത്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Saturday, May 29, 2021, 14:02 [IST]
Other articles published on May 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+