Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ മണിക്കൂര്‍ കൊണ്ട് ഇന്ത്യയുടെ കാര്യങ്ങള്‍ക്ക് തീരുമാനമാകുമെന്ന് ഇംഗ്ലണ്ട് താരം; വെല്ലുവിളിയോ?

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ മത്സരഫലത്തെക്കുറിച്ച് വിലയിരുത്തി ഇംഗ്ലീഷ് യുവതാരം സാം കറന്‍. കളിയുടെ നാലാം ദിവസമായ ശനിയാഴ്ച ഒറ്റ മണിക്കൂര്‍ കൊണ്ട് ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇംഗ്ലണ്ട് ജയം പിടിച്ചെടുക്കുമെന്നാണ് സാമിന്റെ അവകാശവാദം.

194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശുന്ന ഇന്ത്യ വിജയത്തിന് 84 റണ്‍സ് അകലെയാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. അഞ്ചുവിക്കറ്റ് മാത്രം ശേഷിക്കെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ എന്തു ചെയ്യുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

sam

എന്നാല്‍ ഇന്ത്യ വിജയത്തിന് മോഹിക്കേണ്ടെന്നാണ് സാം കറന്‍ സൂചിപ്പിക്കുന്നത്. വിക്കറ്റ് വീഴ്ത്താന്‍ ഇനിയും പന്തുകള്‍ ഏറെ ശേഷിക്കുന്നുണ്ട്. ശനിയാഴ്ച ബാമി ആര്‍മിയുടെ ആര്‍പ്പുവിളിയോടെ ഇംഗ്ലണ്ട് കളി ആവേശകരമാക്കും. ആദ്യ ഒരു മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നും യുവതാരം പറഞ്ഞു.

ഇതുവരെ വളരെ നന്നായി പന്തെറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ചയും അങ്ങിനെതന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നോ രണ്ടോ വിക്കറ്റുകള്‍കൂടി വീണു കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ജയമാണെങ്കിലും തോല്‍വിയാണെങ്കിലും ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമെന്നും സാം കറന്‍ വ്യക്തമാക്കി.

Story first published: Saturday, August 4, 2018, 11:45 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+