വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം (25) ഒലി പോപ്പാണ് (22) ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വെര്‍ണോന്‍ ഫിലാണ്ടര്‍, ഹെന്‍ഡ്രിക്‌സ്, ആന്റിച്ച് നോര്‍ജെ, ഡാനി പാറ്റേഴ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. സാക്ക് ക്രൗലി (66), ഡോം സിബ്ലി (44) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 107 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ക്രൗലി 112 പന്തുകളില്‍ 11 ബൗണ്ടറി നേടിയപ്പോള്‍ സിബ്ലി 93 പന്തില്‍ ഏഴ് ബൗണ്ടറിയും സ്വന്തമാക്കി. ജോ ഡെന്‍ലി (27), ബെന്‍ സ്‌റ്റോക്‌സ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ദേശീയ ടീമിലേക്ക് ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്; മൗനം വെടിഞ്ഞ് ഗ്രയിം സ്മിത്ത്ദേശീയ ടീമിലേക്ക് ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്; മൗനം വെടിഞ്ഞ് ഗ്രയിം സ്മിത്ത്

savsengtest

നാല് മത്സര പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ട് മത്സരം തോറ്റതോടെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസടക്കം സമ്മര്‍ദത്തിലാണ്. നാലാം ടെസ്റ്റിലും തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന മത്സരമാണിത്.

Story first published: Saturday, January 25, 2020, 9:25 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X