For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ashes 2019: സ്മിത്തിന് ഇരട്ട സെഞ്ച്വറി, ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

Steve Smith Scored A Double Hundred Vs England in The Fourth Test | Oneindia Malayalam

മാഞ്ചസ്റ്റര്‍: ഇരട്ട സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത് (211) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 497 എന്ന നിലയില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ്.ജോയ് ഡെന്‍ലിയുടെ (40) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. റോറി ബേണ്‍സും (15) ക്രയ്ഗ് ഓവര്‍ട്ടനുമാണ് (3) ക്രീസില്‍.ഒമ്പത് വിക്കറ്റ് ശേഷിക്കെ ഓസീസിനെക്കാള്‍ 474 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്.

സ്മിത്തെന്ന വന്‍മരമാണ് ഓസീസിന് ഒന്നാം ഇന്നിങ്‌സില്‍ ആധിപത്യം സമ്മാനിച്ചത്.ഒരുവശത്ത് വികറ്റുകള്‍ വീഴുമ്പോഴും ഇരട്ട സെഞ്ച്വറിയും കടന്ന് സ്മിത്ത് കുതിച്ചു. 319 പന്തുകള്‍ നീണ്ടു നിന്ന ഇന്നിങ്‌സില്‍ 24 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും.ഇത്തവണത്തെ ആഷസില്‍ ഇത് നാലാം തവണയാണ് സ്മിത്ത് സെഞ്ച്വറി നേടുന്നത്. മൂന്നാം മത്സരത്തില്‍ പരിക്കേറ്റ് കളിക്കാന്‍ പറ്റാത്തതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു മുന്‍ നായകന്റേത്.

ലബുഷെയ്ന്‍ (67), ക്യാപ്റ്റന്‍ ടിം പെയ്‌നും (58) മിച്ചല്‍ സ്റ്റാര്‍ക്കും (54*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 127 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറിയാണ് പെയ്ന്‍ നേടിയത്. അതിവേഗം ബാറ്റുവീശിയ സ്റ്റാര്‍ക്ക് 58 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ നിന്നത്. നഥാന്‍ ലിയോണും (26*) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജാക്ക് ലീച്ച്,ക്രെയ്ഗ് ഓവര്‍ട്ടന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ജോ റൂട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ashes2019

രണ്ടാം ദിനത്തിന്റെ അവസാന സമയത്ത് ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യിപ്പിച്ച ഓസീസ് തന്ത്രം ഫലിച്ചു.സ്‌കോര്‍ബോര്‍ഡ് 10ല്‍ നില്‍ക്കെ ഡെന്‍ലിയെ ഇംഗ്ലണ്ടിനെ നഷ്ടമായി. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചെത്തിയതോടെ ഓസീസിന്റെ പേസ് കരുത്തും ഉയര്‍ന്നിട്ടുണ്ട്.അതിനാല്‍ത്തന്നെ ഒന്നാം ഇന്നിങ്‌സ് ലീഡെടുക്കുക ഇംഗ്ലണ്ടിന് വിഷമകരമാകും.ആദ്യ മൂന്ന് ടെസ്റ്റുകള്‍ കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്.അതിനാല്‍ നാലും അഞ്ചും ടെസ്റ്റിലെ വിജയിയാവും പരമ്പര നേടുക.

Story first published: Friday, September 6, 2019, 10:18 [IST]
Other articles published on Sep 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+