Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ജയിലിലേക്ക്? ഇതാ കാരണം!

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ജയില്‍ശിക്ഷ കിട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല, ഓവര്‍ സ്പീഡാണ് താരത്തിന് വിനയായിരിക്കുന്നത്. അടുത്ത ആറ് മാസത്തില്‍ ഒരിക്കല്‍ കൂടി ഓവര്‍ സ്പീഡിന് പിടിക്കപ്പെട്ടാല്‍ ബെന്‍ സ്റ്റോക്‌സിന് ജയില്‍ ശിക്ഷ കിട്ടിയേക്കും.

തുടര്‍ച്ചയായി നാല് തവണയാണ് ബെന്‍ സ്‌റ്റോക്‌സിനെ അമിത വേഗതയ്ക്ക് പിടിച്ചത്. മണിക്കൂറില്‍ 50 മൈല്‍ പരിധിയുള്ള റോഡില്‍ 75 മൈല്‍ വേഗതയിലായിരുന്നു സ്‌റ്റോക്‌സ്. ഇക്കാര്യം സ്‌റ്റോക്‌സ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഡിസംബര്‍ വരെ വാഹനം ഓടിക്കുന്നതില്‍ നിന്നും സ്‌റ്റോക്‌സിനെ വിലക്കിയിട്ടും ഉണ്ട്. ചൊവ്വാഴ്ചയാണ് സ്‌റ്റോക്‌സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

benstokes

കഴിഞ്ഞ ആഷസിന് ശേഷം ആഗസ്ത് 26ന് ഉച്ചതിരിഞ്ഞ് 61 മൈല്‍ സ്പീഡില്‍ വണ്ടിയോടിച്ച കാര്യം സ്‌റ്റോക്‌സ് തന്നെ സമ്മതിച്ചിരുന്നു. 25 കാരനായ സ്‌റ്റോക്‌സ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഇല്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് സ്റ്റോക്‌സ് ടീമില്‍ തിരിച്ചെത്തും എന്നാണ് അറിയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സ്‌റ്റോക്‌സിന് മുട്ടിന് പരിക്കേറ്റിരുന്നു.

Story first published: Thursday, June 16, 2016, 16:28 [IST]
Other articles published on Jun 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+