വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡ്രസിങ് റൂമില്‍ നിന്ന് രഹസ്യ സന്ദേശം, 'കുലുങ്ങാതെ' ഇംഗ്ലണ്ട് — നാണക്കേടെന്ന് വോഗന്‍

ഇംഗ്ലണ്ട് ടീം ചെയ്തത് ശരിയോ? ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ചൊവാഴ്ച്ച ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-20 മത്സരത്തിനിടെ മൈതാനത്ത് നില്‍ക്കുന്ന ഇംഗ്ലീഷ് കളിക്കാര്‍ക്ക് ഡ്രസിങ് റൂമില്‍ നിന്നും രഹസ്യ സന്ദേശങ്ങള്‍ ലഭിച്ചതാണ് സംഭവം. ടീമിന്റെ അനലിസ്റ്റായ നതാന്‍ ലീമണ്‍ ബാല്‍ക്കണിയില്‍ നിന്ന് രഹസ്യ സന്ദേശങ്ങള്‍ ഇയാന്‍ മോര്‍ഗനും സംഘത്തിനും കൈമാറി. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും കോര്‍ത്തിണക്കിയ കോഡ് സന്ദേശങ്ങള്‍ ക്ലിപ് ബോര്‍ഡില്‍ തൂക്കിയിട്ട നിലയിലാണ് ക്യാമറ പിടികൂടിയത്.

തെറ്റില്ലെന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ഈ നടപടി ശരിയല്ലെന്ന് ക്രിക്കറ്റ് ലോകം പറയുന്നു. എന്നാല്‍ ചെയ്തതില്‍ തെറ്റില്ലെന്ന പക്ഷമാണ് ഇംഗ്ലണ്ടിന്. 'C3, 4E എന്നിങ്ങനെ രണ്ടു സന്ദേശങ്ങളാണ് ലീമണ്‍ മൈതാനത്തേക്ക് കൈമാറിയത്. ഇവ മത്സരസാഹചര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു. അനലിസ്റ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ക്യാപ്റ്റന് തീരുമാനമെടുക്കാം. മൈതാനത്ത് ക്യാപ്റ്റന്‍ പറയുംപോലെയാണ് കാര്യങ്ങള്‍ നടക്കുക', സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് വക്താവ് രാജ്യാന്തര മാധ്യമമായ ബിബിസിയോട് വ്യക്തമാക്കി.

തത്സമയ വിവര ഉറവിടം

'തത്സമയ വിവര ഉറവിടമെന്നാണ്' പുതിയ സന്ദേശ സംവിധാനത്തെ ഇംഗ്ലീഷ് മാനേജ്‌മെന്റ് വിശേഷിപ്പിക്കുന്നത്. ഇതിനായി ക്രിക്കറ്റ് നിയമത്തിലെ പഴുതും ഇംഗ്ലണ്ട് കണ്ടെത്തി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് ക്രിക്കറ്റില്‍ വിലക്ക്. എന്നാല്‍ ഇവിടെ സന്ദേശം കൈമാറുന്നതിന് പേനയും കടലാസും മാത്രമുള്ള അടിസ്ഥാനരീതി ഇംഗ്ലണ്ട് അവലംബിച്ചു. മാച്ച് റഫറിയില്‍ നിന്നും കാലേകൂട്ടി അനുവാദം വാങ്ങിയതിന് ശേഷമാണ് അനലിസ്റ്റ് സന്ദേശങ്ങള്‍ കൈമാറിയതെന്ന് ടീമിലെ ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡ് പറഞ്ഞു.

അനുവാദം വാങ്ങി

'ചട്ടലംഘനമാണെങ്കില്‍ മാച്ച് റഫറി ഈ ആവശ്യം അംഗീകരിക്കില്ലായിരുന്നു. ക്രിക്കറ്റിലെ പുതിയ പതിവായി തത്സമയ വിവര ഉറവിടം മാറാം. ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മൈതാനത്തുള്ള ക്യാപ്റ്റന് വിവരങ്ങള്‍ ലഭിക്കുന്നത് നല്ല കാര്യംതന്നെ', മത്സരശേഷം മാര്‍ക്ക് വുഡ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവാഴ്ച്ച നടന്ന മത്സരത്തില്‍ മാര്‍ക്ക് വുഡ് കളിച്ചിരുന്നില്ല.

വിശദീകരണം

കേവലം ഒരു ചെറിയ സഹായം മാത്രമാണ് ആ സന്ദേശങ്ങള്‍. ഇംഗ്ലണ്ട് ടീം പരീക്ഷണാര്‍ത്ഥം നടത്തിയത്. പുതിയ കാലത്ത് ഓരോ മത്സരത്തെക്കുറിച്ചും ഗഹനമായ വിവരം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ഇയാന്‍ മോര്‍ഗനും നതാന്‍ ലീമണും ചേര്‍ന്ന് പുതിയൊരു പരീക്ഷണം നടത്തിയെന്നുമാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നാം ട്വന്റി-20 ജയിച്ചതിന് ശേഷം ഉപനായകന്‍ ജോസ് ബട്‌ലര്‍ സംഭവത്തില്‍ വിശദീകരണം നല്‍കി.

നിർബന്ധിക്കുന്നില്ല

അനലിസ്റ്റ് നല്‍കുന്ന നിര്‍ദ്ദേശം കൈക്കൊള്ളണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മൈതാനത്തുള്ള ക്യാപ്റ്റന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് സന്ദേശ കൈമാറ്റത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ വാദം. തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റനെ ആരും നിര്‍ബന്ധിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം നടക്കവെ വിവിധ ക്രമത്തിലുള്ള രഹസ്യ സന്ദേശങ്ങള്‍ ലീമണ്‍ തയ്യാറാക്കിവെച്ചിരുന്നു. ഇതില്‍ രണ്ടു സന്ദേശങ്ങളാണ് ഇദ്ദേഹം കൈമാറിയതും.

മുൻപും നടന്നിട്ടുണ്ട്

എന്തായാലും സംഭവത്തില്‍ ക്രിക്കറ്റ് ലോകം രണ്ടു തട്ടിലാണ്. ഈ വര്‍ഷമാദ്യം നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഈ വിധത്തില്‍ സന്ദേശ കൈമാറ്റം നടന്നിരുന്നതായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ടണ്‍ വെളിപ്പെടുത്തി. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ അനലിസ്റ്റായ ലീമണ്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിന് പിഎസ്എല്‍ മത്സരങ്ങള്‍ക്കിടെ സമാന സന്ദേശങ്ങള്‍ കൈമാറുകയുണ്ടായി. കൈകൊണ്ടുള്ള ആംഗ്യങ്ങളാണ് പിഎസ്എല്ലില്‍ ലീമണ്‍ നടത്തിയതെന്ന് ആതര്‍ടണ്‍ സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വിമർശനം

ഡ്രസിങ് റൂമില്‍ നിന്നും സന്ദേശം ലഭിച്ച വിഷയത്തില്‍ ഇംഗ്ലണ്ട് ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ നായകന്‍ മൈക്കല്‍ വോഗന്‍ രംഗത്തുവന്നിട്ടുണ്ട്. പൊതുവേ ഗ്ലൗസോ വെള്ളക്കുപ്പിയോ നല്‍കാനെന്ന വ്യാജേനയാണ് പരിശീലകര്‍ മൈതാനത്തെ താരങ്ങളിലേക്ക് സന്ദേശമെത്തിക്കാറ്. ബൗണ്ടറി ലൈനിലുള്ള താരങ്ങളിലൂടെ നായകനിലേക്ക് സന്ദേശമെത്തിക്കുന്നതും ക്രിക്കറ്റില്‍ പതിവാണ്.

Image Source: Twitter / England Cricket

Story first published: Thursday, December 3, 2020, 14:25 [IST]
Other articles published on Dec 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X