ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. മെയ് 28വരെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സാഹചര്യം പരിഗണിച്ച് ജൂണ്‍, ജൂലൈ മാസത്തില്‍ മത്സരങ്ങള്‍ നടത്താമെന്നും അതുവരെയുള്ള എല്ലാ മത്സരങ്ങളും മാറ്റിവെക്കുകയാണ്. ഇതുപ്രകാരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ടി20 ബ്ലാസ്റ്റ്, ഇംഗ്ലണ്ട് - ഇന്ത്യ വനിതാ ടീമുകള്‍ തമ്മിലുള്ള മത്സരവും മാറ്റിവെക്കും. ഇത്തരമൊരു തീരുമാനമാണെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമെ ടൂര്‍ണമെന്റ് പുനരാരംഭിക്കുകയുള്ളുവെന്നും ഇസിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.
മത്സരങ്ങള്‍ നടത്തുന്നതിലുപരിയായി താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പബ്ബുകളും, കഫെകളും റസ്റ്റോറന്റും അടച്ചിടാന്‍ യുകെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പമാണ് താരങ്ങളെല്ലാം ഉള്ളത്. ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണ് മകളെ എടുത്തുയര്‍ത്തി വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും താരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ജോസ് ബട്ലര് തന്റെ ടെസ്റ്റ് ജഴ്സിയണിഞ്ഞ് വീട്ടില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊവിഡ്-19: മേരികോം കുരുക്കില്‍... നടത്തിയത് ഗുരുതര ചട്ടലംഘനം, ക്വാറന്റീന് നിര്‍ദേശം ലംഘിച്ചു
കോറോണ വ്യാപനത്തെത്തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളും ഇനിയും വൈകും. നിലവില്‍ ഏപ്രില്‍ 30വരെയാണ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ആഴ്സണല്‍ കോച്ചിനും ചെല്‍സി താരത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. സൂപ്പര്‍ ക്ലബ്ബായ യുവന്റസിന്റെ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. താരത്തിന് കൊറോണ ബാധിച്ചതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അതിവേഗം വൈറസ് പടരുന്നത് മുന്‍നിര്‍ത്തിയാണ് താത്ക്കാലികമായി മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ അനിശ്ചിതത്വത്തിലാണ്. ഏപ്രില്‍ 15ന് ഐപിഎല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത വളരെക്കുറവാണ്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് യാത്രാവിലക്കും നിലവിലുള്ളതിനാല്‍ ഐപിഎല്‍ നടന്നാലും പങ്കെടുക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ബെന്‍ സ്റ്റോക്്സ്, ജോസ് ബട്ലര്, മാര്‍ക്ക് വുഡ് തുടങ്ങി നിരവധി സൂപ്പര്‍ ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎല്‍ കളിക്കുന്നത്. മാറ്റങ്ങളോടെ ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നിയന്ത്രിക്കാന്‍ സാധിക്കാത്തത് എല്ലാക്കിനെയും തകിടം മറിച്ചിരിക്കുകയാണ്.