Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസിലെ കണക്ക് ഇംഗ്ലണ്ട് തീര്‍ത്തു... ഹാട്രിക് ജയം, ഓസീസിനെ തകര്‍ത്ത് ഏകദിന പരമ്പര

സിഡ്‌നി: ആഷസ് ടെസ്റ്റ് പമ്പരയിലേറ്റ നാണംകെട്ട തോല്‍വിക്ക് ഓസ്‌ട്രേലിയയോട് ഇംഗ്ലണ്ട് കണക്കുതീര്‍ത്തു. ഏകദിന പരമ്പര കൈക്കലാക്കിയാണ് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ജയിച്ചാണ് ഇംഗ്ലണ്ട് 3-0ന്റെ അപരാജിത ലീഡ് നേടിയത്. 16 റണ്‍സിനായിരുന്നു മൂന്നാമത്തെ കളിയില്‍ ഇംഗ്ലണ്ടിന്റെ വിജയം.

1

ആദ്യം ബാറ്റ് വീശിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 302 റണ്‍സെടുത്തു. വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലറുടെ (100*) വെടിക്കെട്ട് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. 83 പന്തില്‍ ആറു ബൗണ്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ബട്‌ലറുടെ സെഞ്ച്വറി. വാലറ്റത്ത് ക്രിസ് വോക്‌സിന്റെ (53*) അപരാജിത ഇന്നിങ്‌സും ഇംഗ്ലണ്ടിനു തുണയായി. 36 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് വോക്‌സ് 53 റണ്‍സ് അടിച്ചെടുത്തത്.

2

മറുപടി ബാറ്റിങില്‍ ഓസീസ് പൊരുതിനോക്കിയെങ്കിലും ഇംഗ്ലണ്ടുയര്‍ത്തിയ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ആറു വിക്കറ്റിന് 286 റണ്‍സെടുത്ത് ഓസീസ് മല്‍സരവും പരമ്പരയും കൈവിട്ടു. 62 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. മാര്‍ക്കസ് സ്‌റ്റോണിസ് (56), മിച്ചെല്‍ മാര്‍ഷ് (55) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. സെഞ്ച്വറിയോടെ ഇംഗ്ലണ്ട് ജയത്തിന് അടിത്തറയിട്ട ബട്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, January 21, 2018, 20:02 [IST]
Other articles published on Jan 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+