ധോണിയുടെ ലോക റെക്കോര്‍ഡ് തെറിച്ചു! സിക്‌സറില്‍ ഇനി മോര്‍ഗനാണ് കിങ്

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനു ലോക റെക്കോര്‍ഡ്. അയര്‍ലാന്‍ഡിനെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു അദ്ദേഹം ചരിത്രത്തില്‍ ഇടം പിടിച്ചത്. കളിയില്‍ ഇംഗ്ലണ്ട് അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയെങ്കിലും മോര്‍ഗന്റെ ലോക റെക്കോര്‍ഡ് ഇംഗ്ലണ്ടിനു ആശ്വാസമായി.

കളിയില്‍ 106 റണ്‍സാണ് അദ്ദേഹം നേടിയത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ മോര്‍ഗന്റെ ഇന്നിങ്‌സ് കരകയറ്റിയെങ്കിലും ജയം അയര്‍ലാന്‍ഡിനൊപ്പം നില്‍ക്കുകയായിരുന്നു. ഏഴു വിക്കറ്റിനാണ് ഐറിഷ് പട ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

ധോണി ഇനി രണ്ടാമന്‍

ധോണി ഇനി രണ്ടാമന്‍

ക്യാപ്റ്റനെന്ന നിലയില്‍ 211 സിക്‌സറുകളായിരുന്നു ധോണിയുടെ സമ്പാദ്യം. ഇതാണ് മോര്‍ഗന്‍ പഴങ്കഥയാക്കിയത്. അയര്‍ലാന്‍ഡിനെതിരേ നാലു സിക്‌സറുകള്‍ പായിച്ചതോടെ അദ്ദേഹത്തിന്റെ സിക്‌സര്‍ സമ്പാദ്യം 215 ആയി ഉയര്‍ന്നു.

332 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചാണ് ധോണി 211 സിക്‌സറുകള്‍ പറത്തിയത്. എന്നാല്‍ ധോണിയേക്കാള്‍ പകുതിയില്‍ കുറച്ച് മല്‍സരങ്ങളിലാണ് മോര്‍ഗന്റെ നേട്ടം. വെറും 163 മല്‍സരങ്ങൡ നിന്നാണ് അദ്ദേഹം 215 സിക്‌സറുകള്‍ നേടിയത്.

കൂടുതല്‍ സിക്‌സറുകള്‍ ധോണിക്ക്

കൂടുതല്‍ സിക്‌സറുകള്‍ ധോണിക്ക്

ക്യാപ്റ്റനെന്ന നിലയില്‍ തന്റെ റെക്കോര്‍ഡ് മോര്‍ഗന്‍ തട്ടിയെടുത്തെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകളുള്ളത് ധോണിയുടെ പേരിലാണ്. മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി ധോണി 359 സിക്‌സറുകള്‍ നേടിയപ്പോള്‍ മോര്‍ഗന്‍ 328 സിക്‌സറുകള്‍ പായിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച മൂന്നാമത്തെ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങാണ്. 171 ലസിക്‌സറുകള്‍ പോണ്ടിങിന്റെ പേരിലുണ്ട്. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ് (170) തൊട്ടുപിന്നിലുള്ളത്.

മോര്‍ഗന്റെ ഇന്നിങ്‌സ്

മോര്‍ഗന്റെ ഇന്നിങ്‌സ്

അയര്‍ലാന്‍ഡിനെതിരേ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു മോര്‍ഗന്‍ കളിച്ചത്. മൂന്നു വിക്കറ്റുകള്‍ തുടത്തത്തില്‍ തന്നെ നഷ്ടമായ ഇംഗ്ലണ്ട് പതറി നില്‍ക്കെയാണ് അദ്ദേഹം ക്യാപ്റ്റന്റെ കളി പുറത്തെടുത്തത്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച മോര്‍ഗന്‍ ടോം ബാന്റണിനൊപ്പം 146 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വെറും 100 പന്തുകളിലായിരുന്നു ഇത്.

78 പന്തുകളിലാണ് മോര്‍ഗന്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു പന്ത് ബാക്കിനില്‍ക്കെ 328 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ മൂന്നു വിക്കറ്റ് മാത്രം ഒരു പന്ത് ബാക്കിനില്‍ക്കെ ഐറിഷ് പട ലക്ഷ്യത്തിലെത്തി. പോള്‍ സ്റ്റിര്‍ലിങ് (142), ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നി (113) എന്നിവരുടെ സെഞ്ച്വറികളാണ് അയര്‍ലാന്‍ഡിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, August 5, 2020, 10:42 [IST]
Other articles published on Aug 5, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X