ലോകകപ്പിന് തൊട്ടുമുന്‍പ് ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്
നോര്‍ട്ടിങ്ഹാം: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കിരീട സാധ്യത ഏറെ പ്രവചിക്കപ്പെടുന്നത് ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ്. ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്‍ക്കുന്ന രണ്ടു ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. സമീപകാലത്ത് ഇരു ടീമുകളും കാഴ്ചവെക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം ലോകകപ്പ് പ്രവചനത്തിലും നിഴലിക്കുന്നു.
രണ്ടു ടീമുകളും ലോകകപ്പിനിറങ്ങുന്നത് ഏറ്റവും മികച്ച കളിക്കാരുമായിട്ടാണ്. കളിക്കാരെല്ലാം ഫോമിലാണന്നതും ശാരീരിക ക്ഷമതയില്‍ മുന്നിലാണെന്നതും ഈ ടീമുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. സ്വന്തം നാട്ടിലാണ് ലോകകപ്പ് നടക്കുന്നത് എന്നത് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കുന്നതാണ്. സമീപകാലത്തെ അവരുടെ റെക്കോര്‍ഡുകളും അതിശയിപ്പിക്കുന്നതാണ്.

ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്തു
പാക്കിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. 340 റണ്‍സിന്‌മേല്‍ പിന്തുടര്‍ന്ന് ജയിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ 340 റണ്‍സിന് മുകളില്‍ മൂന്നുതവണ പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നാലുതവണ ഈ രീതിയില്‍ കളി ജയിക്കുന്ന ആദ്യ ടീമായി.

പാക്കിസ്ഥാനെതിരെ മിന്നുന്ന ഫോം
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ടുതവണയാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന്റെ 358 റണ്‍സെന്ന സ്‌കോര്‍ കേവലം 44.5 ഓവറിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. നാലാം മത്സരത്തില്‍ പാക്കിസ്ഥാന്റെ 340 റണ്‍സെന്ന സ്‌കോര്‍ 50-ാം ഓവറിലും ഇംഗ്ലണ്ട് മറികടന്നു. ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഇയോയിന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, ജോയ് റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ മിന്നുന്ന ഫോമാണ് ഇംഗ്ലണ്ടിന് തുണയായത്.

റണ്‍സ് പിന്തുടര്‍ന്നുള്ള ജയം
റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ കഴിഞ്ഞ 16 തവണയും ജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്. ആഴത്തിലുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ പ്രധാന ശക്തി. ഒന്നിലേറെ ഓള്‍റൗണ്ടര്‍മാര്‍ ടീമിന് ബാലന്‍സിങ് നല്‍കുന്നു. ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമായി ഇംഗ്ലണ്ടിനെ മാറ്റുന്നതും മറ്റൊന്നുമല്ല. ബൗളിങ്ങില്‍ മെച്ചപ്പെടാനുണ്ടെങ്കിലും സ്വന്തം നാട്ടില്‍ സാഹചര്യമറിഞ്ഞ പന്തെറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്മാരാകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications