Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ എട്ടാമത്തെ ഹാട്രിക്ക് സ്റ്റീവന്‍ ഫിന്നിന് സ്വന്തം

മെല്‍ബണ്‍: പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യദിനം തന്നെ ഹാട്രിക് നേടി ഇംഗ്ലണ്ടന്റെ സ്റ്റീവന്‍ ഫിന്‍ ചരിത്രത്തില്‍ ഇടം നേടി. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക് ആണ് ഫിന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലീഷ് ക്രിക്കറ്ററും സ്റ്റീവന്‍ ഫിന്‍ ആണ്.

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഫിന്നിന്‍രെ ഹാട്രിക് നേട്ടം. ബ്രാഡ് ഹാഡിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ് തുടര്‍ച്ചയായുള്ള പന്തുകളില്‍ ഫിന്നിന്റെ ഇരകളായത്. മത്സരത്തില്‍ കൂടുതല്‍ 71 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഹാട്രിക് നേട്ടത്തോടെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഫിന്നിനു കഴിഞ്ഞു.

steven-finn

ഇന്ത്യയുടെ ചേതന്‍ ശര്‍മാണ് ലോകകപ്പ് ക്രിക്കറ്റ് ഹാട്രിക് നേടിയ ആദ്യ കളിക്കാരന്‍. ന്യൂസീലന്‍ഡിനെതിരെ 1987ല്‍ നാഗ്പുരില്‍ വച്ചായിരുന്നു അദ്ദേഹം ചരിത്രനേട്ടം കൈവരിച്ചത്. ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക് നേടിയ ഏക ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴും ചേതന്‍ ശര്‍മയുടെ പേരിലാണ്.

പാക്കിസ്ഥാന്റെ സഖ്‌ലെയ്ന്‍ മുഷ്താഖ്, ശ്രീലങ്കയുടെ ചാമിന്ദ വാസ്, മലിംഗ, (2011ല്‍ കെനിയയ്‌ക്കെതിരെ വീണ്ടും ഹാട്രിക് നേടി രണ്ടുതവണ ഹാട്രിക് നേടിയ വ്യക്തിയെന്ന ബഹുമതിയും മലിംഗയ്ക്കുണ്ട്), വിന്‍ഡീസിന്റെ കെമര്‍ റോച്ച്, എന്നിവരാണ് ഇതിനു ഹാട്രിക് നേടിയ മറ്റു ബൗളര്‍മാര്‍.

Story first published: Sunday, February 15, 2015, 9:56 [IST]
Other articles published on Feb 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+