വെടിക്കെട്ടിന്റെ ആശാനാണ് അവന്‍, വിലകുറച്ച് കാണരുത്, ഇംഗ്ലണ്ടിന്റെ ഭാഗ്യ താരം പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ ടീം വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് മഹേന്ദ്ര സിംഗ് ധോണിയാണ്. മുന്‍ താരങ്ങള്‍ അടക്കം ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ വലിയ സ്‌കോര്‍ പിന്തുടരുന്ന ഘട്ടത്തില്‍ ധോണിയുടെ ബാറ്റിംഗാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് ഇവര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ധോണിയെ പിന്തുണച്ച് ഇംഗ്ലണ്ടിന്റെ ഭാഗ്യ താരം ലിയാം പ്ലങ്കറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ധോണി മികച്ച താരമാണെന്ന് പ്ലങ്കറ്റ് പറയുന്നു. അതേസമയം ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടക്കമുള്ളവര്‍ ധോണിയുടെ സ്‌റ്റൈലിനെ വിമര്‍ശിക്കുമ്പോഴാണ് വിദേശ താരത്തിന്റെ പിന്തുണ. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ചും പ്ലങ്കറ്റ് തുറന്ന് പറഞ്ഞു. സമ്മര്‍ദത്തിന്റെ സമയം കഴിഞ്ഞെന്ന് താരം വ്യക്തമാക്കി.

ധോണിയെ വിലകുറച്ച് കാണരുത്
ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍ നിങ്ങള്‍ ധോണിയുടെ പ്രതിഭ കാണാന്‍ സാധിക്കും. ധോണിയെ ഒരിക്കലു വിലകുറച്ച് കാണരുതെന്നും താരം പറയുന്നു. അടുത്ത കളിയില്‍ ധോണിയുടെ വെടിക്കെട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ കരുത്ത് നിങ്ങള്‍ കുറച്ച് കാണരുത്. അദ്ദേഹത്തിന്റെ കഴിവ് എത്ര മികച്ച കളിക്കാരനാണെന്ന് തെളിയിച്ച് തരുന്നുണ്ടെന്നും പ്ലങ്കറ്റ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ 31 പന്തില്‍ 42 റണ്‍സാണ് ധോണി എടുത്തത്.

ഇംഗ്ലണ്ടിന്റെ ഭാഗ്യ താരം
ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിന്റെ ഭാഗ്യ താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മത്സരമാണ് ഇന്ത്യക്കെതിരെ നടന്നത്. ഇന്ത്യക്കെതിരെ ജയം വേണ്ട സമയത്താണ് ഇംഗ്ലണ്ട് നേടിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ പാകിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളോട് ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ പ്ലങ്കറ്റ് ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ജയിച്ചപ്പോഴൊക്കെ പ്ലങ്കറ്റ് ടീമിലുണ്ട്. ഇംഗ്ലീഷ് ടീമിലെ ബാക്കിയുള്ളവര്‍ക്കൊന്നും ഈ റെക്കോര്‍ഡില്ല. പ്ലങ്കറ്റ് ടീമിലുണ്ടെങ്കില്‍ ജയിക്കുമെന്നതാണ് ഇംഗ്ലണ്ടിന്റെ ചരിത്രം മത്സരം മൂന്ന് വിക്കറ്റെടുത്ത് പ്ലങ്കറ്റ് അത് തെളിയിക്കുകയും ചെയ്തു.

ഇനി സമ്മര്‍ദമില്ല
ഇന്ത്യക്കെതിരെ വിജയിച്ചതോടെ ഇംഗ്ലണ്ടിന്റെ സമ്മര്‍ദം അവസാനിച്ചെന്ന് പ്ലങ്കറ്റ് പറയുന്നു. ഇന്ത്യക്കെതിരെ ടോസ് നേടിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഇന്ത്യക്കെതിരെയുള്ള മത്സരം ഞങ്ങള്‍ക്ക് ഫൈനല്‍ പോലെയായിരുന്നു. കളിക്കുന്തോറും പിച്ച് വേഗം കുറഞ്ഞ് വരുന്നതായി മനസ്സിലായിരുന്നു. അതുകൊണ്ട് രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാകില്ലെന്നും പ്ലങ്കറ്റ് പറഞ്ഞു. അതേസമയം രോഹിത് ശര്‍മയും വിരാട് കോലിയും ബാറ്റ് ചെയ്തത് ജോണി ബെയര്‍സ്‌റ്റോയും ജേസന്‍ റോയിയും കളിച്ചത് പോലെയായിരുന്നുവെന്നും പ്ലങ്കറ്റ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications