ആഷസില്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് കനത്ത നഷ്ടം; പ്രമുഖ താരം പരിക്കുമൂലം പുറത്ത്
ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് പരിക്ക് വില്ലനാകുന്നു. ആദ്യ ടെസ്റ്റിനിടയില്‍ പരിക്കേറ്റ് പിന്മാറിയ ജെയിംസ് ആന്‍ഡേഴ്‌സണ് രണ്ടാം മത്സരത്തിലും കളിക്കാനാകില്ലെന്ന് ടീം മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ആന്‍ഡേഴ്‌സണ്‍ ആദ്യ മത്സത്തില്‍ നാല് ഓവര്‍ മാത്രം എറിഞ്ഞശേഷം പിന്മാറുകയായിരുന്നു.

ദീര്‍ഘകാലമായി പരിക്ക് വേട്ടയാടുന്ന താരം അടുത്തിടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ആഷസില്‍ ഇംഗ്ലണ്ടിന്റെ സ്‌ട്രൈക്ക് ബൗളറായ ആന്‍ഡേഴ്‌സണിന്റെ പരിക്ക് ടീമിനെ കാര്യമായി ബാധിച്ചേക്കും. നേരത്ത, ആദ്യ ടെസ്റ്റിന് മുന്‍പുതന്നെ ജോഫ്ര ആര്‍ച്ചറിന് പരിക്കേറ്റിരുന്നു. മാര്‍ക്ക് വുഡ് പരിക്കിനെ തുടര്‍ന്ന് ആഷസ് പരമ്പര മുഴവന്‍ നഷ്ടമാകുമെന്നും ഉറപ്പായി. ഇതിനിടയിലാണ് ആന്‍ഡേഴ്‌സണും പരിക്കിനെ തുടര്‍ന്ന് പിന്മാറുന്നത്.
രണ്ടാം മത്സരത്തില്‍ ആന്‍ഡേഴ്‌സണ്‍ കളിക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെങ്കിലും പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും താരം കളിക്കുമെന്ന് ഉറപ്പായിട്ടില്ല. ശാരീരിക ക്ഷമത വീണ്ടെക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് സംശയമുണ്ട്. ആന്‍ഡേഴ്‌സണ് പകരം ജോഫ്ര ആര്‍ച്ചര്‍ രണ്ടാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 251 റണ്‍സിന് വിജയിച്ചിരുന്നു. ഓഗസ്ത് 14ന് ലോര്‍ഡ്‌സില്‍ ആണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications