ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; പ്രധാന താരം പരമ്പരയില്‍നിന്നും പുറത്ത്
ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തിലൂടെ കരുത്തുകാട്ടിയ ഇംഗ്ലണ്ടിന് തിരിച്ചടിയായി പരിക്ക്. പരമ്പരയിലെ നാലാം മത്സരത്തില്‍ സപ്തംബര്‍ ആദ്യം ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ സേവനം ഇംഗ്ലണ്ടിന് ലഭ്യമാകില്ല. ആഷസിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയശേഷം പരിക്കുമൂലം മടങ്ങിയ ആന്‍ഡേഴ്‌സണ് പരമ്പരതന്നെ നഷ്ടമാകുമെന്നുറപ്പായി.
ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കാലില്‍ പരിക്കേറ്റ ആന്‍ഡേഴ്‌സണ് ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ദീര്‍ഘകാലം വിശ്രമം ആവശ്യമാണ്. ഏറെനാളായി പരിക്കിന്റെ പിടിയിലായിരുന്ന താരം ആഷസില്‍ ഇംഗ്ലണ്ടിന്റെ കുന്തമുനയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആദ്യ മത്സരത്തില്‍ പന്തെറിഞ്ഞ് തുടങ്ങിയപ്പോള്‍തന്നെ പരിക്ക് അധികരിച്ചതിനാല്‍ താരം മടങ്ങുകയായിരുന്നു.

ലങ്കാഷെയറിന്റെ താരമായിരുന്ന ആന്‍ഡേഴ്‌സണ്‍ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ലങ്കാഷെയറിനുവേണ്ടി ചതുര്‍ദിന മത്സരത്തില്‍ കളിക്കാനിറങ്ങുകയും ചെയ്തു. എന്നാല്‍, പരിക്ക് വീണ്ടും പിടികൂടിയതോടെ ആന്‍ഡേഴ്‌സണ്‍ കൂടുതല്‍ ഓവറുകള്‍ എറിയാതെ മടങ്ങുകയും വൈദ്യസഹായം സ്വീകരിക്കുകയുമായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 149 ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 575 വിക്കറ്റ് വീഴ്ത്തിയ താരമാണ് ആന്‍ഡേഴ്‌സണ്‍. കൂടുതല്‍ വിക്കറ്റെടുത്തവരില്‍ നിലവില്‍ നാലാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications