ഇംഗ്ലണ്ടിനോടാ കളി... 360 റണ്‍സ് ലക്ഷ്യം അനായാസം മറികടന്ന് ഇംഗ്ലണ്ട്, റെക്കോര്‍ഡ് വിജയം

ബാര്‍ബഡോസ്: ഏകദിനത്തില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്നതെന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിന് കാണിച്ചു കൊടുത്തു. റണ്‍മഴ തന്നെ കണ്ട ഏകദിന പരമ്പയിലെ ആദ്യ മല്‍സരത്തില്‍ റെക്കോര്‍ഡ് ജയത്തോടെയാണ് ഇംഗ്ലണ്ട് കരുത്തുകാട്ടിയത്. 720ല്‍ അധികം റണ്‍സാണ് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ പിറന്നത്.
ഇതില്‍ 28 സിക്‌സറുകള്‍ ഇരുടീമുകളും കൂടി വാരിക്കൂട്ടി. ആറു സിക്‌സറുകള്‍ മാത്രമേ ഇംഗ്ലണ്ടിന്റെ വക ഉണ്ടായിരുന്നുള്ളൂവെങ്കിലും ജയിക്കാന്‍ സിക്‌സറുകള്‍ മാത്രം പോരെന്ന് അവര്‍ കാണിച്ചു കൊടുത്തു. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇംഗ്ലണ്ട് ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു.

റെക്കോര്‍ഡ് വിജയം
റെക്കോര്‍ഡ് വിജയമാണ് മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 360 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലീഷുകാര്‍ 48.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് റണ്‍ ചേസ് കൂടിയാണിത്.
2015ല്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ 350 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇംഗ്ലണ്ടിന്റെ നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് വിന്‍ഡീസിനെതിരേ വഴി മാറിയത്.

ഗെയ്ല്‍ ഷോ പാഴായി
ആറു മാസം നീണ്ട 'വനവാസത്തിനു' ശേഷം ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ആഘോഷിച്ചത് ഇടിവെട്ട് സെഞ്ച്വറിയുമായാണ്. 129 പന്തില്‍ 135 റണ്‍സാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്. 12 കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഗെയ്‌ലിന്റെ 24ാം ഏകദിന സെഞ്ച്വറിയാണിത്.
ഗെയ്‌ലിനെക്കൂടാതെ ഷെയ് ഹോപ്പ് (64), ഡാരന്‍ ബ്രാവോ (40) എന്നിവരും വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു. ആഷ്‌ലി നഴ്‌സ് വെറും എട്ട് പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 25 റണ്‍സ് അടിച്ചെടുത്തു.

റൂട്ടിനും റോയ്ക്കും സെഞ്ച്വറി
മറുപടിയില്‍ ഓപ്പണര്‍ ജാസണ്‍ റോയ് (123), മുന്‍ നായകന്‍ ജോ റൂട്ട് (102) എന്നിവരുടെ സെഞ്ച്വറികളാണ് റെക്കോര്‍ഡ് റണ്‍ ചേസിനായി ഇംഗ്ലണ്ടിനെ സഹായിച്ചത്. വെറും 85 പന്തിലാണ് 15 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം റോയ് 123 റണ്‍സ് വാരിക്കൂട്ടിയത്. റൂട്ട് 97 പന്തിലാണ് ഒമ്പത് ബൗണ്ടറികളോടെ 102 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും (65) ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ കഴിഞ്ഞതാണ് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായത്. ഇംഗ്ലണ്ട് താരം ജാസണ്‍ റോയ് ആണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications