വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ഫൈനല്‍; ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും; 222 റണ്‍സ് മറികടന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പര 2-1ന് സ്വന്തമാക്കി. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ 5 വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തെംബ ബവുമ(24 പന്തില്‍ 49), ക്വിന്റണ്‍ ഡി കോക്ക്(24 പന്തില്‍ 35) എന്നിവര്‍ക്ക് പിന്നാലെ ഹെന്റിച്ച് ക്ലാസ്സെന്‍(33 പന്തില്‍ 66), ഡേവിഡ് മില്ലര്‍(20 പന്തില്‍ 35) എന്നിവരും തകര്‍ത്തടിച്ചതോടെ 222 എന്ന കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ടിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ടോം കറനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആഴ്‌സണലിന് ജയം; റയല്‍ കുരുങ്ങി, യുവന്റസ് മുന്നോട്ട്, ഇന്റര്‍ തോറ്റുആഴ്‌സണലിന് ജയം; റയല്‍ കുരുങ്ങി, യുവന്റസ് മുന്നോട്ട്, ഇന്റര്‍ തോറ്റു

engvssat20

വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജേസണ്‍ റോയി(7)യെ തുടക്കത്തില്‍ത്തന്നെ നഷ്ടമായെങ്കിലും ജോസ് ബട്‌ലര്‍(29 പന്തില്‍ 57), ജോണി ബെയര്‍സ്‌റ്റോ(34 പന്തില്‍ 64) എന്നിവര്‍ ചേര്‍ന്ന് ലക്ഷ്യത്തിലേക്ക് നയിച്ചു. ഇയോയിന്‍ മോര്‍ഗന്‍(22 പന്തില്‍ 57), ബെന്‍ സ്റ്റോക്‌സ്(12 പന്തില്‍ 22) എന്നിവര്‍ അവസാന ഓവറുകളില്‍ ഗംഭീര പ്രകടനം നടത്തിയതോടെ 5 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ക് എന്‍ഗിഡി 2 വിക്കറ്റ് വീഴ്ത്തി.

Story first published: Monday, February 17, 2020, 10:05 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X