ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത കവീസിന് അഞ്ചു വിക്കറ്റിന് 153 റണ്‍സാണ് നേടിയത്. ആതിഥേയനിരയില്‍ ഒരാള്‍ക്കു പോലും അര്‍ധ സെഞ്ച്വറി തികയ്ക്കാനായില്ല. 44 റണ്‍സെടുത്ത റോസ് ടെയ്ലറാണ് ന്യൂസിലാന്‍ഡിന്റെ ടോപ്സ്കോറര്‍. 35 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് താരം ടീമിന്റെ അമരക്കാരനായത്. ടിം സെയ്ഫേര്‍ട്ട് (32), ഡാരില്‍ മിച്ചെല്‍ (30*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ 18.3 ഓവറില്‍ ഇംഗ്ലണ്ട് വിജയത്തില്‍ കുതിച്ചെത്തി. ജെയിംസ് വിന്‍സിന്റെ (59) തകര്‍പ്പന്‍ ഇന്നിങ്സാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ വിന്‍സ് 38 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമടക്കമാണ് താരം ടീമിന്റെ ഹീറോയായത്.
33 പന്തിലാണ് വിന്‍സ് കരിയറിലെ കന്നി ടി20 ഫിഫ്റ്റി തികച്ചത്. ജോണി ബെയര്‍സ്റ്റോ (35), ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് (34*) എന്നിവരും ഇംഗ്ലീഷ് നിരയില്‍ തിളങ്ങി.
ഷാക്വിബ് അധിക കാലം പുറത്തിരിക്കില്ല!! തിരിച്ചുവരവ് നേരത്തേ? ബിസിബിയുടെ നീക്കം ഇങ്ങനെ...
ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ഇംഗ്ലീഷ് ടീം ന്യൂസിലാന്‍ഡിലെത്തിയത്. വെടിക്കെട്ട് താരങ്ങളായ ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ ഇല്ല.