For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണംകെട്ട് അയര്‍ലാന്‍ഡ്, 38 റണ്‍സിന് എറിഞ്ഞിട്ടു — ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ജയം

ലണ്ടന്‍: ലോക ചാമ്പ്യന്‍മാരെ ടെസ്റ്റില്‍ നാണംകെടുത്താമെന്നു അയര്‍ലാന്‍ഡ് വിചാരിച്ചതൊക്കെ വെറുതെ. മൂന്നാം ദിനം 183 റണ്‍സ് വിജയ ലക്ഷ്യവുമായി ലോര്‍ഡ്‌സിലിറങ്ങിയ അയര്‍ലാന്‍ഡിനെ 38 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. 143 റണ്‍സിനാണ് ജോ റൂട്ടും സംഘവും ജയം പിടിച്ചെടുത്തത്.

ക്രിസ് വോക്ക്സ്

ഇംഗ്ലീഷ് പടയ്‌ക്കെതിരെ ഐതിഹാസിക ടെസ്റ്റ് വിജയം മോഹിച്ച അയര്‍ലാന്‍ഡിന് ക്രിസ് വോക്ക്‌സിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കേവലം 15.4 ഓവറുകളില്‍ അവസാനിച്ചു അയര്‍ലാന്‍ഡിന്റെ രണ്ടാം ഇന്നിങ്ങ്‌സ്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്ക്‌സ് ആറു വിക്കറ്റുകള്‍ വീഴ്ത്തി; സ്റ്റുവര്‍ട്ട് ബ്രോഡ് നാലും. നേരത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ 303 റണ്‍സിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട്

നേരിട്ട പന്തുകള്‍ അടിസ്ഥാനപ്പെടുത്തി ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നാലാമത്തെ ഇന്നിങ്ങ്‌സാണ് ഇന്നു അയര്‍ലാന്‍ഡ് കുറിച്ചത്. റണ്‍സ് അടിസ്ഥാനപ്പെടുത്തിയാല്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഏഴാമത്തെ ഇന്നിങ്ങ്‌സിനും ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്ത ജാക്ക് ലീച്ചാണ് മാന്‍ ഓഫ് ദി മാച്ച്.

ലീച്ച് കുറിച്ച 92 റണ്‍സ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായകമായി. 162 പന്തുകള്‍ നേരിട്ട ലീച്ച് 16 ബൗണ്ടറികളോടെയാണ് 92 റണ്‍സ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 56.79. 78 പന്തില്‍ 72 റണ്‍സെടുത്ത ജേസണ്‍ റോയും 29 പന്തില്‍ 37 റണ്‍സെടുത്ത സാം കറനുമാണ് ഇംഗ്ലീഷ് നിരയില്‍ ബാറ്റുകൊണ്ടു തിളങ്ങിയ മറ്റു താരങ്ങള്‍.

ജാക്ക് ലീച്ച്

ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച അയര്‍ലാന്‍ഡ് ബോളര്‍ ടിം മുര്‍ത്താഗിന് രണ്ടാം ഇന്നിങ്ങ്‌സില്‍ മികവു ആവര്‍ത്തിക്കാനായില്ല. ഒരു വിക്കറ്റു മാത്രമാണ് മുര്‍ത്താഗ് നേടിയത്. അയര്‍ലാന്‍ഡ് നിരയില്‍ ഓപ്പണര്‍ ജെയിംസ് മക്കലം മാത്രമാണ് രണ്ടക്ക സഖ്യ കടന്നത് (11 റണ്‍സ്).

Story first published: Friday, July 26, 2019, 19:23 [IST]
Other articles published on Jul 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+