വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയം കളഞ്ഞുകുളിച്ച് ടീം ഇന്ത്യ... കനത്ത തോല്‍വി, ടെസ്റ്റ് പരമ്പരയും കൈവിട്ടു

60 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം

By Lekhaka
1
42377
നാണക്കേടിൽ കോലിയും കൂട്ടരും | Oneindia Malayalam

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം കളഞ്ഞുകുളിച്ച ടീം ഇന്ത്യ പരമ്പരയും കൈവിട്ടു. ഒരു ദിവസം ശേഷിക്കെ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. ഇതോടെ ഒരു ടെസ്റ്റ് ബാക്കിനില്‍ക്കെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-1ന് കൈക്കലാക്കി. രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കു 245 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയത്. മറുപടിയില്‍ മൂന്നിന് 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ ദുരന്തത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. 184 റണ്‍സിന് ഇന്ത്യ പുറത്തായി.

1

ക്യാപ്റ്റന്‍ വിരാട് കോലിയും (58) അജിങ്ക്യ രഹാനെയും (51) നടത്തിയ പോരാട്ടം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറി. ആര്‍ അശ്വിനാണ് (25) ഇന്ത്യന്‍ നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിവീരനായ ചേതേശ്വര്‍ പുജാര (5) ഇത്തവണ നിരാശപ്പെടുത്തി.

ശിഖര്‍ ധവാന്‍ (17), ലോകേഷ് രാഹുല്‍ (0), ഹര്‍ദിക് പാണ്ഡ്യ (0), റിഷഭ് പന്ത് (18), ഇഷാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. നാലു വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ഇന്ത്യയുടെ അന്തകനായത്. ആദ്യ ഇന്നിങ്‌സിലും താരം അഞ്ചു വിക്കറ്റുമായി കസറിയിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനും ബെന്‍ സ്‌റ്റോക്‌സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Sunday, September 2, 2018, 22:03 [IST]
Other articles published on Sep 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X