ആ സെഞ്ച്വറി വിലപ്പോയില്ല; ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോല്‍വിയുമായി വിന്‍ഡീസ്
സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയുമായ മത്സരത്തില്‍ ഇംഗ്ലണ്ടിന് വമ്പന്‍ ജയം. ആദ്യ രണ്ട് ടെസ്റ്റിലേയും തോല്‍വിക്ക് പകരംവീട്ടി 232 റണ്‍സന്റെ ജയമാണ് ഇംഗ്ലണ്ട് ആഘോഷിച്ചത്. 485 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 252 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച വിന്‍ഡീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര 2-1 എന്നനിലയിലാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് മുന്‍നിര കളിക്കാരുടെ തകര്‍ച്ചയാണ് വന്‍ തോല്‍വിക്കിടയാക്കിയത്. ബാറ്റിങ് തകര്‍ച്ചയ്ക്കിടയിലും റോസ്റ്റണ്‍ ചേസിന്റെ 102 റണ്‍സ് വേറിട്ടുനിന്നു. വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു ചേസിന്റെ പോരാട്ടം. വിന്‍ഡീസിനായി അല്‍സാരി ജോസഫ്(34), കെമര്‍ റോച്ച്(29), ഷെയ്ന്‍ ഡോവ്‌റിച്ച്(19), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(19) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു. മാര്‍ക്ക് വുഡ്ഡിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ വന്‍ ജയം നേടിക്കൊടുത്തത്. മോയീന്‍ അലി 4 വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ട് രണ്ട് ഇന്നിങ്‌സുകളിലും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ജോ റൂട്ട്(122) സെഞ്ച്വറി നേടി. ജോസ് ബട്‌ലര്‍(56), ജോ ഡെന്‍ലി(69) എന്നിവരുടെ അര്‍ധശതകവും ടീമിന് നേട്ടമായി. ബെന്‍ സ്‌റ്റോക്‌സ്(48), കെയ്റ്റന്‍ ജെന്നിങ്‌സ്(23) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. വിന്‍ഡീസ് താരം കെമര്‍ റോച്ച് ആണ് പരമ്പരയിലെ മികച്ച താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications