ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഏകദിന പരമ്പര ഇംഗ്ലണ്ടിന്
കൊളംബോ: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തില്‍ ജയിച്ച ഇംഗ്ലണ്ട് 3-0 എന്ന നിലയിലാണ് പരമ്പര സ്വന്തമാക്കിയത്. മഴ കളി തടസപ്പെടുത്തിയ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തപ്പോള്‍ 27 ഓവറില്‍ 132 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തുകയായിരുന്നു.
പരമ്പരയിലെ എല്ലാ മത്സരങ്ങളും മഴമൂലം തടസ്സപ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റു മൂന്നു മത്സരങ്ങളിലും ഡക്ക വര്‍ത്ത് നിയമപ്രകാരമാണ് മത്സരഫലം നിശ്ചയിച്ചത്. നാലാം മത്സരത്തില്‍ ശ്രീലങ്കയ്ക്കുവേണ്ടി ഡിക്ക്‌വെല്ല(52), ചാന്ദിമാല്‍(33), ദുഷന്‍ ഷനക(66), തിസാര പെരേര(44), ധനഞ്ജയ(32) എന്നിവര്‍ മികച്ചുനിന്നു. മോയീന്‍ അലി ഇംഗ്ലണ്ടിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജേസണ്‍ റോയ്(45), ജോ റൂട്ട്(32), ഇയോയിന്‍ മോര്‍ഗന്‍(31) എന്നിവരാണ് കാര്യമായ സ്‌കോര്‍ കണ്ടെത്തിയത്. ശ്രീലങ്കയ്ക്കായി ധനഞ്ജയ രണ്ടു വിക്കറ്റുകള്‍ നേടി. ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയ ശ്രീലങ്ക നാലാം മത്സരത്തില്‍ പരമ്പരയില്‍ തിരിച്ചുവന്നേക്കുമെന്ന് തോന്നിച്ചെങ്കിലും മഴയെത്തിയതോടെ ജയപ്രതീക്ഷ ഇല്ലാതായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications