മൂന്നാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ നാണംകെടുത്തി ഇംഗ്ലണ്ട്
പോര്‍ട്ട് എലിസബത്ത്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്നിങ്‌സ് ജയവുമായി ഇംഗ്ലണ്ട്. ഒരിന്നിങ്‌സിനും 53 റണ്‍സിനുമാണ് സന്ദര്‍ശകര്‍ ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 എന്ന നിലയില്‍ അഭേദ്യമായ ലീഡ് നേടി. ആദ്യ ഇന്നിങ്‌സില്‍ 290 റണ്‍സിന്റെ ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സിലും നിലയുറപ്പിക്കാനായില്ല.
ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തപ്പോള്‍ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 237 റണ്‍സിനും പുറത്തായി. ബാറ്റ്‌സ്മാന്മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് അനായാസ ജയം കൊയ്തത്. സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഫാഫ് ഡു പ്ലസിസ്(36), കേശവ് മഹാരാജ്(71), പാറ്റേഴ്‌സണ്‍(39) എന്നിവര്‍ മാത്രമാണ് കാര്യമായ സംഭാവന നല്‍കിയത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് 3 വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 499 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 209 റണ്‍സില്‍ അവസാനിച്ചിരുന്നു. 290 റണ്‍സ് ലീഡ് നേടിയതോടെ ഇംഗ്ലണ്ട് ആതിഥേയരെ ഫോളോ ഓണിന് ക്ഷണിച്ചു. ബെന്‍ സ്റ്റോക്സിന്റെയും (120), ഒലി പോപ്പിന്റെയും (135) സെഞ്ച്വറിക്കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഡോം ബെസ്സിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ദക്ഷിണാഫ്രിക്കയെ തകര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications