Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം അങ്കത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക്‌ക്കെതിരായ ഏകദിന പരമ്പര സമനിലയില്‍

ജോഹന്നാസ്ബര്‍ഗ്: പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 43.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദില്‍ റഷീദാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് (69), ഡേവിഡ് മില്ലര്‍ (69*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 81 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് ഡീകോക്ക് നേടിയത്.ആദ്യ മത്സരത്തില്‍ ഡീകോക്ക് സെഞ്ച്വറി നേടിയിരുന്നു. മധ്യനിരയില്‍ അടിച്ചുകളിച്ച മില്ലര്‍ 53 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തിയാണ് പുറത്താവാതെ നിന്നത്. റീസ ഹെന്‍ഡ്രികസ് (11), ടിംബ ബാവുമ (29), വാന്‍ ഡെര്‍ ഡൂസന്‍ (5), സ്മൂട്ടസ് (31), ആന്‍ഡിലി ഫെലുക്കുവായോ (14), ബ്യൂറന്‍ ഹെന്‍ഡ്രികസ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ലൂത്തോ സിപാംല (10) പുറത്താവാതെ നിന്നു.

joedenlye

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജോ ഡെന്‍ലി (66) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ജോ റൂട്ട് (49), ജോണി ബെയര്‍സ്‌റ്റോ (43), ടോം ബാന്റന്‍ (32), ജേസണ്‍ റോയി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മോയിന്‍ അലി (17)യും ക്രിസ് ജോര്‍ദാനും (0) പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (9) നിരാശപ്പെടുത്തി. ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് ഏകദിന പരമ്പരയിലൂടെ മറുപടി പറയാമെന്ന ആതിഥേയരുടെ പ്രതീക്ഷയാണ് ഇംഗ്ലണ്ട് തകര്‍ത്തത്.

Story first published: Monday, February 10, 2020, 8:53 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+