ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്താന് തോല്‍വി. ആതിഥേരായ ഇംഗ്ലണ്ട് നാല് വിക്കറ്റിനാണ് പാകിസ്താനെ തോല്‍പ്പിച്ചത്. ഒന്നാം ഏകദിനത്തിലും നേരത്തെ പാകിസ്താന്‍ തോറ്റിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്താന്‍ ഇപ്പോള്‍ 0 - 2ന് പിന്നിലാണ്. സ്‌കോര്‍ പാകിസ്താന്‍ 49.5 ഓവറില്‍ 251 ന് ഓളൗട്ട്. ഇംഗ്ലണ്ട് 47.3 ഓവറില്‍ 6 വിക്കറ്റിന് 255.
മധ്യനിരയിലെ സൂപ്പര്‍ താരങ്ങളായ ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളും ബെന്‍ സ്‌റ്റോക്‌സിന്റെ 42 റണ്‍സുമാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 108 പന്തുകളില്‍ നിന്നാണ് റൂട്ട് 89 റണ്‍സടിച്ചത്. മോര്‍ഗന്‍ 80 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറികള്‍ അയച്ചു. ബട്‌ലറിന് മുമ്പേ ക്രീസിലെത്തിയ സ്റ്റോക്‌സ് 33 പന്തില്‍ ആറ് ഫോറും 1 സിക്‌സും പറത്തി 42 റണ്‍സടിച്ചു. ജോ റൂട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 251 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. 2 റണ്‍സെടുക്കുമ്പോഴേക്കും 3 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ അവരെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദാണ് സെഞ്ചുറിയുമായി രക്ഷിച്ചത്. ഇമദ് വാസിം 63 റണ്‍സടിച്ചു. ഇംഗ്ലണ്ടിന് വേണ്ടി വുഡ്, വോക്‌സ് എന്നിവര്‍ മൂന്ന് വീതവും പ്ലങ്കറ്റ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വെസ്റ്റ് ഇന്‍ീസിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ 1 റണ്‍സിന് തോറ്റതും ശനിയാഴ്ചയാണ്. നേരത്തെ ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയ പാകിസ്താന്റെ ആരാധകര്‍ ഇന്ത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശിരച്ഛേദം ചെയ്ത് മിസ്ബ ഉള്‍ഹഖിന്റെ കൈകളില്‍ വെച്ച ഫോട്ടോഷോപ്പുകള്‍ ഉണ്ടാക്കിയാണ് പാക് ആരാധകര്‍ ഒന്നാം റാങ്ക് ആഘോഷിച്ചത്.