358 റണ്‍സ് നേടിയിട്ടും പാക്കിസ്ഥാന് തോല്‍വി; ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തച്ചുതകര്‍ത്തു
ബ്രിസ്റ്റോള്‍: റണ്ണൊഴുകിയ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് തോല്‍വി. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 44.5 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് 373ഉം പാക്കിസ്ഥാന്‍ 361ഉം റണ്‍സെടുത്തിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 131 പന്തില്‍ 151 റണ്‍സെടുത്ത ഇമാമുല്‍ കരിയറിലെ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കി. ഹാരിസ് സൊഹൈല്‍(41), സര്‍ഫ്രാസ് അഹമ്മദ്(27), ആസിഫ് അലി(52), ഇമാദ് വസീം(22) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടോം കറന്‍ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ജേസണ്‍ റോയ്(76) ജോണി ബെയര്‍സ്‌റ്റോ(128) എന്നിവര്‍ ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുവന്ന ജോയ് റൂട്ട്(43), ബെന്‍ സ്‌റ്റോക്‌സ്(37), മോയീന്‍ അലി(46) എന്നിവരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി. വെള്ളിയാഴ്ച നാലാം മത്സരം നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications