അവസാന ഓവറില്‍ പാകിസ്താന്‍ തോറ്റു, ഇംഗ്ലണ്ടിന് ട്വന്റി 20 പരമ്പര
ദുബായ്: ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും പാകിസ്താന് തോല്‍വി. ഇത്തവണ അവസാന ഓവറിലാണ് പാകിസ്താന്‍ തോറ്റത്. വെറും മൂന്നേ മൂന്ന് റണ്‍സിനായിരുന്നു രണ്ടാം ഹോം ഗ്രൗണ്ടായ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്താന്റെ തോല്‍വി. ആദ്യ മത്സരത്തിലും തോറ്റ പാകിസ്താന് പരമ്പരയും നഷ്ടമായി. ഒരു കളി കൂടി പരമ്പരയില്‍ ഇനിയും ബാക്കിയുണ്ട്.
ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 172 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചത്. 38 റണ്‍സെടുത്ത് വിന്‍സ് ടോപ് സ്‌കോററായി. ഒന്നാമത്തെ മത്സരത്തിലും വിന്‍സ് ഭേദപ്പെട്ട സ്‌കോര്‍ നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മോര്‍ഗന്‍ വിശ്രമിച്ച കളിയില്‍ ബട്‌ലറാണ് ടീമിനെ നയിച്ചത്.

25 പന്തില്‍ 53 റണ്‍സെടുത്ത് ആദ്യത്തെ ട്വന്റി 20യില്‍ ടീമിനെ ജയിപ്പിച്ച സാം ബില്ലിങ് രണ്ടാമത്തെ മത്സരത്തിലും ഇടംകണ്ടെത്തി. 11 റണ്‍സായിരുന്നു ബില്ലിങ്‌സിന്റെ സംഭാവന. പരിചയസമ്പന്നരായ ബൗളര്‍മാര്‍ വഹാബ് റിയാസും സൊഹൈല്‍ തന്‍വീറും 44ഉം 43 ഉം റണ്‍സ് വഴങ്ങിയത് പാകിസ്താന് വിനയായി. ഷാഹിദ് അഫ്രീദി 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.
താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് 169 ല്‍ വരെ എത്താനേ പറ്റിയുള്ളൂ. ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാരും 20ന് മേല്‍ റണ്‍സടിച്ച് പാകിസ്താന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മധ്യനിര തകര്‍ന്നു. 8 പന്തില്‍ 3 സിക്‌സ് അടക്കം ക്യാപ്റ്റന്‍ അഫ്രീദി 24 റണ്‍സെടുത്ത് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ പറ്റിയില്ല. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാകിസ്താന് 7 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications