For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

160 പോലും അടിച്ചില്ല; ദുബായ് ട്വന്റി-20യില്‍ പാകിസ്താന്‍ തോറ്റു

By Muralidharan

ദുബായ്: 25 പന്തില്‍ 53 റണ്‍സെടുത്ത സാം ബില്ലിങിന്റെ മികവില്‍ പാകിസ്താനെ ഇംഗ്ലണ്ട് തോല്‍പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സര്തതില്‍ താരത്യമേന ചെറിയ വിജയലക്ഷ്യം പോലും എത്തിപ്പിടിക്കാനാവാതെയാണ് പാകിസ്താന്‍ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 160 റണ്‍സാണ് എടുത്തത്. പാകിസ്താന്റെ മറുപടി 146 റണ്‍സില്‍ ഒതുങ്ങി.

ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റിന് 19 എന്ന നിലയില്‍ പരുങ്ങിയ അവര്‍ ബാറ്റ് ചെയ്യാനുളള തീരുമാനം തെറ്റാണ് എന്ന് തോന്നിപ്പിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മോര്‍ഗനും വിന്‍സും ചേര്‍ന്ന് നിര്‍ണായകമായ 76 റണ്‍സ് കണ്ടെത്തി. വിന്‍സ് പുറത്തായ ശേഷമെത്തിയ ബില്ലിംഗ്‌സാകട്ടെ അതിനെ ജയിക്കാവുന്ന ടോട്ടലാക്കി മാറ്റി. 5 ഫോറും 2 സിക്‌സും സഹിതമാണ് ബില്ലിംഗ്‌സ് അര്‍ധസെഞ്ചുറി കടന്നത്.

england

മറുപടി ബാറ്റിംഗില്‍ പാകിസ്താനും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എട്ട് റണ്‍സില്‍ ആദ്യ വിക്കറ്റ് പോയി. 100 റണ്‍സ് എടുക്കുമ്പോഴേക്കും എട്ട് വിക്കറ്റുകള്‍ നിലം പൊത്തി. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ഒമ്പതാമനായി ഇറങ്ങിയ സൊഹൈല്‍ തന്‍വീറാണ് ടോപ് സ്‌കോറര്‍. തന്‍വീര്‍ 25ഉം വഹാബ് റിയാസ് 21 ഉം റണ്‍സെടുത്തു. കൃത്യം 20 ഓവറില്‍ 146 റണ്‍സിന് പാകിസ്താന്‍ ഓളൗട്ടായി. പരമ്പരയില്‍ രണ്ട് കളികള്‍ കൂടി ബാക്കിയുണ്ട്.

Story first published: Friday, November 27, 2015, 11:52 [IST]
Other articles published on Nov 27, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+