ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; ഇംഗ്ലണ്ടിന് ടി20 പരമ്പര സ്വന്തം
നാപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 3-2 എന്ന നിലയിലാണ് ഇംഗ്ലണ്ട് പരമ്പര കീശയിലാക്കിയത്. അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ ഇംഗ്ലണ്ട് 9 റണ്‍സിന് ആതിഥേയരെ പരാജയപ്പെടുത്തി. ലോകകപ്പ് ഫൈനലിന് സമാനമായി സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ത്രില്ലര്‍ ജയം നേടിയത്.
11 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. സ്‌കോര്‍ തുല്യമായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കടക്കുന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യ ബാറ്റ് ചെയ്തത് ഇംഗ്ലണ്ടാണ്. ഇംഗ്ലണ്ട് 17 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 8 റണ്‍സിലൊതുങ്ങി.

നേരത്തെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍(20 പന്തില്‍ 50), കോളിന്‍ മണ്‍റോ(21 പന്തില്‍ 46), ടിം സെയ്‌ഫെര്‍ട്ട്(16 പന്തില്‍ 39) എന്നിവരാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ജോണി ബെയര്‍സ്‌റ്റോ(18 പന്തില്‍ 47), ഇയോയിന്‍ മോര്‍ഗന്‍(7 പന്തില്‍ 17), സാം കറന്‍(11 പന്തില്‍ 24), എന്നിവര്‍ തിളങ്ങി. വാലറ്റത്ത് 3 പന്തില്‍ 12 റണ്‍സെടുത്ത ക്രിസ് ജോര്‍ദനാണ് ടീമിനെ തോല്‍വിയില്‍നിന്നും സമനിലയിലെത്തിച്ചത്.
സൂപ്പര്‍ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോ(3 പന്തില്‍ 8), ഇയോയിന്‍ മോര്‍ഗന്‍(3 പന്തില്‍ 9) എന്നിവര്‍ ഇംഗ്ലണ്ടിന് സുരക്ഷിത സ്‌കോര്‍ നല്‍കി. ന്യൂസിലന്‍ഡിനായി ടിം സെയ്‌ഫേര്‍ട്ട്(6), ഗുപ്റ്റില്‍(1), ഗ്രാന്‍ഡ്‌ഹോം(0) എന്നിവരാണ് ബാറ്റിങ്ങിനിറങ്ങിയത്. ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും സമനിലയിലായതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണം നിശ്ചയിച്ച് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications