അയര്‍ലന്‍ഡിനെതിരായ ഏകദിനത്തില്‍ വിയര്‍ത്തുനേടി ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചറിന് അരങ്ങേറ്റം
ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 4 വിക്കറ്റിന്റെ വിജയം. അയര്‍ലന്‍ഡ് 43.1 ഓവറില്‍ 198 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 42 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 45 ഓവര്‍ ആക്കി മത്സരം ചുരുക്കിയിരുന്നു. ലോകകപ്പ് അടുത്തെത്തിയപ്പോള്‍ ലോക ഒന്നാം നമ്പറുകാര്‍ക്ക് ചേര്‍ന്ന വിജയമല്ല ഇംഗ്ലണ്ട് നേടിയത്.

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(17), പോള്‍ സ്റ്റിര്‍ലിങ്(33), ആന്‍ഡ്രു ബാല്‍ബൈറിനി(29), ജോര്‍ജ് ഡോക്ക്‌റെല്‍ (24), മാര്‍ക്ക് അഡിയാര്‍(32) എന്നവരാണ് അയര്‍ലന്‍ഡിനായി കാര്യമായി സംഭാവന നല്‍കിയവര്‍. മധ്യനിരയുടെ തകര്‍ച്ച ടീമിനെ വലിയ സ്‌കോറില്‍നിന്നും അകറ്റി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടോം കറന്‍ 3 വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് വിന്‍സ്(18), ഡേവിഡ് മലാന്‍(24), ബെന്‍ ഫോക്ക്‌സ്(61), ഡേവിഡ് വില്ലി(20), ടോം കറന്‍(47) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മുന്നേറ്റനിരയും മധ്യനിരയും പരാജയപ്പെട്ടപ്പോള്‍ വാലറ്റമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ജോഷ്വ ലിറ്റില്‍ അയര്‍ലന്‍ഡിനുവേണ്ടി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഡേവിഡ് മലാന്‍, ബെന്‍ ഫോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചു. മൂന്നു കളിക്കാരും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications