17 റണ്‍സിന് 6 വിക്കറ്റ് കളഞ്ഞു... ബംഗ്ലാദേശ് ഇംഗ്ലണ്ടിനോട് 21 റണ്‍സിന് തോറ്റു... അയ്യേ അയ്യയ്യേ!
മിര്‍പൂര്‍: മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മതിയായിരുന്നു ബംഗ്ലാദേശിന്. നാല് വിക്കറ്റുകളും ബാക്കി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം കളി ബംഗ്ലാദേശ് തോറ്റു. അതും 1 റണ്ണിന്. ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റത് ക്രിക്കറ്റിന്റെ എ ബി സി ഡി അറിയുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല.
Read Also: മമ്മൂട്ടിയുടെ ജോപ്പനെ പുലി പിടിച്ചു, ലാലേട്ടനെന്ന പുലി... ട്രോളുകള്‍, ഇത് കിടിലന്‍ ട്രോളുകള്‍!
ബംഗ്ലാദേശിന്റെ വാലറ്റം ചുരുണ്ടുവീഴുന്നത് അത് കൊണ്ടും അവസാനിച്ചില്ല. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിനത്തിലും ചുരുങ്ങിയ സ്‌കോറില്‍ വാലറ്റം പത്തിമടക്കി. അതിന്റെ ഏറ്റവും നാണംകെട്ട കാഴ്ചയാണ് ഇംഗ്ലണ്ടിനെതിരെ 52 പന്തില്‍ 39 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് 17 റണ്‍സിന് 6 വിക്കറ്റ് നഷ്ടപ്പെടുത്തി കളി 21 റണ്‍സിന് തോറ്റു, അവിശ്വസനീയമായ ഈ കാഴ്ച കണ്ട് അയ്യയ്യേ വിളിക്കുകയാണ് ആരാധകര്‍...

ഇംഗ്ലണ്ട് അടിച്ചത് 309
ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 309 റണ്‍സ്. സെഞ്ചുറി നേടിയ ബെന്‍ സ്‌റ്റോക്‌സ് ആണ് അവരുടെ ടോപ് സ്‌കോറര്‍. ഡക്കറ്റും ബട്‌ലറും അര്‍ധസെഞ്ചുറികള്‍ നേടി.

പാട്ടുംപാടി ബംഗ്ലാദേശ്
ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെ ഒരു പേടിയും കൂടാതെ ബംഗ്ലാദേശ് പിന്തുടര്‍ന്നു. 41.3 ഓവറില്‍ നാല് വിക്കറ്റിന് 271 എന്ന നിലയിലായിരുന്നു അവര്‍. ബാക്കിയുള്ള 8.3 ഓവറില്‍ വേണ്ടിയിരുന്നത് വെറും 39 റണ്‍സ്. കയ്യില്‍ 7 വിക്കറ്റുകള്‍.

താരങ്ങളായത് ഇവര്‍
112 റണ്‍സെടുത്ത ഇമ്രുല്‍ കയേസും 79 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനുമാണ് ബംഗ്ലാദേശിന്റെ താരങ്ങളായത്. എന്നാല്‍ സ്‌കോര്‍ 271 ല്‍ നില്‍ക്കേ ഷക്കീബ് അല്‍ ഹസന്‍ പുറത്തായത് തിരിച്ചടിയായി.

കാത്തിരുന്നത് ദുരന്തം
പിന്നീട് ബംഗ്ലാദേശിനെ കാത്തിരുന്നത് ശരിക്കും ഒരു ദുരന്തമായിരുന്നു. 17 റണ്‍സിന് കയ്യിലുണ്ടായിരുന്ന 7 വിക്കറ്റുകളും പോയി. ജയിച്ചു എന്നുറപ്പിച്ച കളി 21 റണ്‍സിന് തോറ്റു. കളി മാത്രമല്ല മാനവും കപ്പ് കേറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ജേക്ക് ബാളും റഷീദും
5 വിക്കറ്റ് വീഴ്ത്തിയ ജേക്ക് ബാളും, 4 വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജേക്ക് ബാളാണ് മാന്‍ ഓഫ് ദ മാച്ച്.

വീണ്ടും അക്കിടി പറ്റി
ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ കളി തീരും മുമ്പേ വിജയാഘോഷം നടത്തിയ ബംഗ്ലാദേശ് ആരാധകര്‍ക്ക് വന്‍ അക്കിടിയാണ് പറ്റിയത്. ഏതാണ്ട് അതേ പറ്റ് തന്നെ മിര്‍പൂരില്‍ ബംഗ്ലാദേശിന് എതിരെയും പറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications