For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിഷാദരോഗം; ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

By Anwar Sadath

ലണ്ടന്‍: കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റിലെ പ്രതിഭാധനനായ ക്രിക്കറ്ററായി വിലയിരുത്തപ്പെടുന്ന ട്രോട്ട് ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനുവേണ്ടി നിര്‍ണായകമായ ഇന്നിങ്‌സ് കാഴ്ചവെച്ചിട്ടുണ്ട്.

ക്രിക്കറ്റ് രംഗത്തെയും വ്യക്തിജീവതത്തിലേയും കടുത്ത സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാതെയാണ് ട്രോട്ടിനെ അകാലത്തില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2013-14 സീസണിലെ ആഷസ് പരമ്പരക്കിടെയാണ് ട്രോട്ട് ആദ്യമായി വിഷാദരോഗത്തിന്റെ പിടിയിലമരുന്നത്. പിന്നീട് ചികിത്സയ്ക്കുവേണ്ടി ഏറെനാള്‍ ക്രിക്കറ്റില്‍ നിന്നും മാറിനിന്ന ട്രോട്ട് വെസ്റ്റിന്റീസിനെതിരായ പരമ്പരയിലാണ് തിരിച്ചുവന്നത്.

jonathantrott

18 മാസം നീണ്ട ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ട്രോട്ടില്‍ ഇംഗ്ലണ്ടിന് വന്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും കേവലം 72 റണ്‍സ് മാത്രമാണ് ട്രോട്ടിന് സ്‌കോര്‍ ചെയ്യാനായത്. ഇതില്‍ മൂന്നുതവണ പൂജ്യത്തിലാണ് പുറത്തായത്. ആഷസ് പരമ്പര അടുത്തുവരവെ ടീമില്‍ നിലനില്‍ക്കുന്നത് കെട്ടുറുപ്പിനെ ബാധിക്കുമെന്ന് മനസിലാക്കിയതോടെ ട്രോട്ട് വിരമിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അടുത്തു സുഹൃത്തുക്കള്‍ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് വേദനാജനകമായ തീരുമാനമാണെന്ന് ട്രോട്ട് പറഞ്ഞു. ഓരോ തവണ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നതും അഭിമാനത്തിന് വകനല്‍കുന്നതാണ്. എന്നാല്‍ തന്റെ നിലവാരത്തിലേക്ക് കളി ഉയരുന്നില്ലെന്ന് ട്രോട്ട് വ്യക്തമാക്കി. 51 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നും 3826 റണ്‍സും 68 ഏകദിനങ്ങളില്‍ നിന്നും 2819ഉം റണ്‍സും ട്രോട്ടിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Wednesday, May 6, 2015, 9:08 [IST]
Other articles published on May 6, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+