Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പയറുമായി തര്‍ക്കിച്ച ജേസണ്‍ റോയ് വിലക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു; കനത്ത പിഴ

ബര്‍മിങ്ഹാം: ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുന്നതിനിടെ അമ്പയറുമായി തര്‍ക്കിച്ച ഇംഗ്ലണ്ട് താരം ജേസണ്‍ റോയിക്ക് പിഴ ശിക്ഷ. മത്സര ഫീസിന്റെ 30 ശതമാനമാണ് പിഴയടയ്‌ക്കേണ്ടത്. സംഭവത്തില്‍ റോയി വിലക്കില്‍നിന്നും രക്ഷപ്പെട്ടത് ഇംഗ്ലണ്ടിന് ആശ്വാസമായി. മത്സരത്തില്‍ 65 പന്തില്‍ 85 റണ്‍സെടുത്ത് ഉജ്വല ഫോമില്‍ കളിക്കുകയായിരുന്ന താരം വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് പുറത്താകുന്നത്.

jasonroy

പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോയ് കമ്മന്‍സിന്റെ ബൗണ്‍സറില്‍ ബാറ്റ് വെച്ചെങ്കിലും ഫലമുണ്ടായില്ല. ഓസീസ് താരങ്ങളുടെ അപ്പീല്‍ അമ്പയര്‍ അനുവദിച്ചതോടെ റോയ് തര്‍ക്കിച്ചു. ഡി.ആര്‍.എസ് എല്ലാം കഴിഞ്ഞതിനാല്‍ ഇതിന്റെ ആനുകൂല്യവും ബാറ്റ്‌സ്മാന് ലഭിച്ചില്ല.

അതേസമയം, റോയ് പുറത്തല്ലെന്ന് പിന്നീട് റീപ്ലേയില്‍ വ്യക്തമായി. പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ലായിരുന്നു. റോയിയുടെ പ്രകടന മികവില്‍ ഇംഗ്ലണ്ട് 1992ന് ശേഷം ആദ്യമായി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലും ഇംഗ്ലണ്ട് ആധികാരിക ജയം നേടുമെന്നാണ് വിലയിരുത്തല്‍. ഉജ്വല ഫോമില്‍ കളിക്കുന്ന ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും മികച്ച തുടക്കം നല്‍കിയാല്‍ ഇംഗ്ലണ്ട് ഇതാദ്യമായി കിരീടവുമായി മടങ്ങും.

Story first published: Friday, July 12, 2019, 12:55 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+