വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ വഴി മുടക്കാന്‍ ഓസീസ്.... ലോര്‍ഡ്‌സില്‍ പോരാട്ടം, മുന്നറിയിപ്പുമായി ബെയര്‍‌സ്റ്റോ

By Vaisakhan MK
ആന്ദ്രെ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ആംബ്രിസ് പകരക്കാരന്‍

ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടം നാളെ നടക്കും. ലോക ക്രിക്കറ്റിലെ നിത്യവൈരികളായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിന് ഈ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. ഈ മത്സരത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. പിന്നെ ഓസ്‌ട്രേലിയയോട് തോല്‍ക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇംഗ്ലീഷ് ടീം.

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വി എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. സെമി സാധ്യത സജീവമാക്കി ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ ടീമുകള്‍ കാത്തുനില്‍ക്കുകയാണ്. ഇംഗ്ലണ്ട് ഏതെങ്കിലും മത്സരം തോല്‍ക്കുകയോ ആദ്യ നാലിന് പുറത്ത് നില്‍ക്കുന്നവര്‍ മത്സരങ്ങള്‍ ജയിക്കുകയോ ചെയ്താല്‍ ഈ സാധ്യത കുറച്ച് കൂടി സജീവമാകും. മത്സരത്തില്‍ മികച്ച ജയത്തില്‍ കുറഞ്ഞൊന്നും ഇംഗ്ലണ്ടിന് ഗുണമുണ്ടാക്കില്ല.

തയ്യാറെടുത്ത് ഓസീസ്

തയ്യാറെടുത്ത് ഓസീസ്

ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. മികച്ച ബാറ്റിംഗ് ലൈനപ്പും ഓസീസിന് ആത്മവിശ്വാസം നല്‍കുന്നു. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ മികവും ഓസീസിനുണ്ട്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് ഓസീസിന്റെ മറ്റൊരു പ്രത്യേകത. രണ്ട് താരങ്ങള്‍ക്കും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പ്രത്യേക കഴിവുമുണ്ട്.

ഇംഗ്ലണ്ട് എന്തു ചെയ്യും

ഇംഗ്ലണ്ട് എന്തു ചെയ്യും

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടാക്കിയ മൈലേജ് ഒറ്റയടിക്ക് കൈവിട്ട് പോകുമോ എന്ന ഭയത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബാറ്റിംഗും ബൗളിംഗും തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ്. പക്ഷേ ശ്രീലങ്കയോടും പാകിസ്താനോടും അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് കാര്യങ്ങള്‍ കൈവിടുന്നതിന് കാരണമായിരിക്കുകയാണ്. ഓപ്പണര്‍ ജേസന്‍ റോയ് തിരിച്ചെത്തുമെങ്കിലും പ്രതീക്ഷിച്ചെങ്കിലും, താരം ഓസീസിനെതിരെ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് വലിയ തിരിച്ചടിയാണ്. ബെയര്‍സ്‌റ്റോ വലിയ ഇന്നിംഗ്‌സ് കളിക്കേണ്ടത് ഇംഗ്ലണ്ടിന് അത്യാവശ്യമാണ്. മോര്‍ഗനില്‍ നിന്നും പ്രതീക്ഷ ഏറെയുണ്ട്.

ബെയര്‍സ്‌റ്റോ പറയുന്നത്...

ബെയര്‍സ്‌റ്റോ പറയുന്നത്...

ആരാധകരോട് പരിഹസിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പറയുന്നത് തലതിരിഞ്ഞ കാര്യമാണെന്ന് ബെയര്‍‌സ്റ്റോ. ആരാധകര്‍ ഇത് കൊണ്ടൊന്നും മാറാന്‍ പോകുന്നില്ല. അതുകൊണ്ട് ഇതിലൊന്നും കാര്യമില്ലെന്നും ബെയര്‍‌സ്റ്റോ പറയുന്നു. മുമ്പ് ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്‍ കാണികളോട് ഇംഗ്ലീഷ് താരം സ്റ്റിയുവര്‍ട്ട് ബ്രോഡിനെ കളിയാക്കാനും, താരത്തെ നാട്ടിലേക്ക് കരയിപ്പിച്ച് മടക്കി അയക്കണമെന്നും പറഞ്ഞിരുന്നു. അത്തരം കാര്യങ്ങള്‍ക്കുള്ള തിരിച്ചടിയായി ഇതിനെ കണ്ടാന്‍ മതിയെന്നും ബെയര്‍‌സ്റ്റോ പറഞ്ഞു.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തും

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തും

ഒരു സമ്മര്‍ദവുമില്ലാതെയാണ് ഇംഗ്ലണ്ടിനെ നേരിടുന്നതെന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. അതേസമയം ഓസീസിനോട് പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യത മങ്ങും. ശ്രീലങ്ക ആറു പോയിന്റുമായി ഇംഗ്ലണ്ടിന്റെ തൊട്ടുപിന്നിലുണ്ട്. ലോകകപ്പില്‍ വേണ്ട സമയത്ത് മികവിലേക്കുയര്‍ന്ന ചരിത്രമാണ് ഓസീസിനുള്ളത്. ലോകകപ്പ് നേടിയവര്‍ ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുമെന്നും ഫിഞ്ച് പറയുന്നു. നേരത്തെ ഇംഗ്ലീഷ് ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരെ അടിച്ച് പറത്തുമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞിരുന്നു.

{headtohead_cricket_1_2}

Story first published: Monday, June 24, 2019, 21:20 [IST]
Other articles published on Jun 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X