ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഏറ്റവും ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന ബെന്‍ സ്റ്റോക്സ്,ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയെല്ലാം ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. അതേ സമയം സ്റ്റാര്‍ ബാറ്റ്സ്മാന് ജോസ് ബട്ലര് ആദ്യ മത്സരം മാത്രമേ കളിക്കൂ. പിന്നീടുള്ള മൂന്ന് മത്സരവും ബട്ലര്ക്ക് നഷ്ടമാവും. ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുക.
തുടര്‍ച്ചയായി പരമ്പര കളിക്കുന്നവര്‍ക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് ബട്ലര്ക്ക് വിശ്രമം നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ 17 ടെസ്റ്റ് കളിക്കുന്നവര്‍ക്ക് നിര്‍ബന്ധിത അവധി വേണമെന്നാണ് ഇസിബിയുടെ നിയമം. ഈ പമ്പരയ്ക്ക് പിന്നാലെ ഐപിഎല്ലും എത്തുന്നതിനാല്‍ ബട്ലര്ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബട്ലറുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അത്യാവശ്യമാണ്.
ബട്ലറുടെ അഭാവം സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ബാറ്റിങ്ങില്‍ വലിയ തിരിച്ചടിയാണ്. എന്നാല്‍ ബെന്‍ ഫോക്സിന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര കളിച്ച ജോണി ബെയര്‍സ്റ്റോ,സാം കറാന്,മാര്‍ക്ക് വുഡ് എന്നിവരെ ഇംഗ്ലണ്ട് ഇന്ത്യന്‍ പരമ്പരക്ക് പരിഗണിച്ചിട്ടില്ല. ജോഫ്ര ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്സ്,റോറി ബേണ്‍സ് ടീമിലേക്ക് തിരിച്ചെത്തി.
ഓസ്ട്രേലിയയെ അവരുടെ നാട്ടിലെത്തി തിരിച്ചെത്തുന്ന ഇന്ത്യയെ വീഴ്ത്തുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെയിംസ് ആന്ഡേഴ്സന്,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്ര ആര്‍ച്ചര്‍,ക്രിസ് വോക്സ് എന്നിവരാവും പേസ് നിരയിലെ പ്രധാനികള്‍. ടോം ബെസ്സിന്റെ സ്പിന്‍ കരുത്തും ടീമിന് ശക്തി പകരും. ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവും അവരുടെ ശക്തിയാണ്. കൂടാതെ നായകന് ജോ റൂട്ട് മികച്ച ഫോമിലുമാണ്.
ഇന്ത്യയില്‍ കളിച്ച് പരിചയസമ്പന്നരായ നിരവധി താരങ്ങള്‍ നിലവില്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ സീനിയര്‍ താരങ്ങളില്‍ മിക്കവരും ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന നിരയാണ് ഇംഗ്ലണ്ട്.
ഇംഗ്ലണ്ട് ടീം (ആദ്യ രണ്ട് ടെസ്റ്റ്)-ജോ റൂട്ട് (ക്യാപ്റ്റന്‍),ജോഫ്ര ആര്‍ച്ചര്‍,മോയിന്‍ അലി,ജെയിംസ് ആന്ഡേഴ്സന്,ഡോം ബെസ്,സ്റ്റുവര്‍ട്ട് ബ്രോഡ്,റോറി ബേണ്‍സ്,ജോസ് ബട്ലര്,സാക്ക് ക്രൗലി,ബെന്‍ ഫോക്സ്,ഡാന്‍ ലൗറന്സി,ജാക്ക് ലീച്ച്,ഡോം സിബ്ലി,ബെന്‍ സ്റ്റോക്സ്,ഒല്ലി സ്റ്റോണ്‍,ക്രിസ് വോക്സ്. റിസര്‍വ് താരങ്ങള്‍-ജെയിംസ് ബ്രേസി,മാസുന് ക്രനി,സാഖിബ് മഹ്മൂദ്,മാത്യു പാര്ക്കിന്സന്,ഒലി റോബിന്സന്,അമര്‍ വിര്‍ദി.