വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിനെ വീഴ്ത്താന്‍ ഇംഗ്ലണ്ട് തയ്യാര്‍, 13 അംഗ ടീമിനെ പ്രഖ്യാപിച്ചു- ഇനി ദിവസങ്ങള്‍ മാത്രം

ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റാരംഭിക്കുന്നത്

സതാംപ്റ്റണ്‍: കൊവിഡ് കാലം കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റോടെയാണ് അന്താഷ്ട്ര ക്രിക്കറ്റ് പുനാരംഭിക്കുന്നത്. ബുധനാഴ്ച സതാംപ്റ്റണില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഭാര്യയുടെ രണ്ടാം പ്രസവത്തെ തുടര്‍ന്ന് ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിക്കില്ല. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ആതിഥേയരെ നയിക്കുന്നത്.

1

ഓഫ് സ്പിന്നര്‍ ഡോം ബെസ്സിനെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. ജാക്ക് ലീച്ച്, മോയിന്‍ അലി എന്നിവര്‍ക്കു പകരമാണ് ബെസ്സ് ടീമിലെത്തിയത്. ഒമ്പത് പേരുടെ റിസര്‍വ് നിരയിലും അലി, ലീച്ച് എന്നിവര്‍ ഉള്‍പ്പെട്ടിട്ടില്ല. റൂട്ടിന്റെ അഭാവത്തില്‍ റോറി ബേണ്‍സ്, ഡോം സിബ്ലി, സാക്ക് ക്രോളി, ജോ ഡെന്‍ലി എന്നിവരാണ് ടോപ്പ് ഫോറിലുള്ളത്.

ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന 81ാമത്തെ ക്യാപ്റ്റനായി സ്റ്റോക്‌സ് മാറും. സൂപ്പര്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിനു ശേഷം ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന ആദ്യ ഓള്‍റൗണ്ടര്‍ കൂടിയാണ് സ്‌റ്റോക്‌സ്. ഈ വര്‍ഷം ജനുവരിക്കു ശേഷം ഇംഗ്ലണ്ട് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണ് ഇനി നടക്കാനിരിക്കുന്നത്. ശക്തമായ പേസ് ബൗളിങ് നിരയാണ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനുള്ളത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവരുള്‍പ്പെട്ടതാണ് ഇംഗ്ലണ്ടിന്റെ പേസ് നിര. ഇവരിലൊരാള്‍ക്ക് പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തിരിക്കേണ്ടി വരും.

2

യുവ താരം സാം കറെന്‍ ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിലേക്കു നേരത്തേ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ പനിയെത്തുടര്‍ന്ന് താരത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്നു താരത്തെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റിവായിരുന്നു. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ റിസര്‍വ് നിരയില്‍ കറെനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ടും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാക്ക് ക്രോളി, ജോ ഡെന്‍ലി, ഓലി പോപ്പ്, ഡോം സിബ്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

റിസര്‍വുകള്‍- ജെയിംസ് ബ്രേസി, സാം കറെന്‍, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഡാന്‍ ലോറെന്‍സ്, ജാക്ക് ലീച്ച്, സാക്വിബ് മഹമ്മൂദ്, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി ഫോബിന്‍സണ്‍, ഓലി സ്‌റ്റോണ്‍.

Story first published: Saturday, July 4, 2020, 17:07 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X