Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ഇംഗ്ലണ്ട് ടീം റെഡി, ബെന്‍ സ്റ്റോക്‌സ് ടീമില്‍

ലണ്ടന്‍; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തയ്യാര്‍. പരിക്കിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കളിക്കളത്തിന് പുറത്തുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി.

എന്നാല്‍, പരിക്കേറ്റ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടില്ല. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സിന് ഇംഗ്ലീഷ് ടീമിലിടം നേടാനായില്ല. ഇയാന്‍ മോര്‍ഗനാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ജൂലൈ 12നാണ് തുടക്കമാവുക. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് മല്‍സരം. രണ്ടാം ഏകദിനം ജൂലൈ 14ന് ലണ്ടനിലെ ലോര്‍ഡ്‌സിലും മൂന്നാം ഏകദിനം ജൂലൈ 17ന് ലീഡ്‌സിലെ എമറാള്‍ഡ് ഹെഡ്‌ലിങ്‌ലിയിലും അരങ്ങേറും.

benstokes

ഇംഗ്ലണ്ട് ടീം: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോവ്, ജാക്കി ബാള്‍, ജോസ് ബട്‌ലര്‍, ടോം ഖുറന്‍, അലെക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലാന്‍കെറ്റ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജേസന്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് വില്ലെ, മാര്‍ക് വുഡ്.

Story first published: Saturday, June 30, 2018, 10:21 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+